സ്റ്റാർ സിംഗർ സീസൺ 9 വിജയ കിരീടം ചൂടി അരവിന്ദ് – ഗ്രാൻഡ് ഫിനാലെയിൽ വിജയിയെ പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ സീസൺ 9 ന്റെ ഗ്രാൻഡ് ഫിനാലെയിൽ വിജയിയെ പ്രഖ്യാപിച്ചു , വിജയ കിരീടം ചൂടി അരവിന്ദ്

ടീച്ചറമ്മ ടിവി സീരിയല്‍ , എങ്കില്‍ എന്നോട് പറ ഷോയുടെ ലോഞ്ചിംഗും സ്റ്റാർ സിംഗർ സീസൺ 9 ഗ്രാന്‍റ് ഫിനാലെയില്‍ നടന്നു

സം​ഗീത പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ഏഷ്യാനെറ്റ് സ്റ്റാർ സിംഗര്‍ സീസൺ 9 ല്‍ അരവിന്ദ് വിജയിയായി. എറണാകുളം അങ്കമാലിയിലെ അറ്റ്ലസ് കൺവെൻഷൻ സെറ്ററിൽ ഞായറാഴ്ച വൈകീട്ട് ആറുമണി മുതല്‍ തുടങ്ങിയ ഗ്രാന്‍റ് ഫിനാലെയില്‍ അരവിന്ദ്, നന്ദ, ദിഷ, അനുശ്രീ, ബൽറാം എന്നിവരാണ് ഫൈനലിസ്റ്റുകളായിരുന്നത്. ഒപ്പം പ്രേക്ഷകര്‍ തിരഞ്ഞെടുത്ത ശ്രീരാഗും ഫൈനലില്‍ എത്തി.

Winner of Star Singer Season 9
Winner of Star Singer Season 9


രണ്ട് റൗണ്ടുകളായി നടന്ന ഫൈനല്‍ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പൊയന്‍റ് നേടിയാണ് അരവിന്ദ് വിജയിയായത്.

വിജയികള്‍

സ്റ്റാര്‍ സിംഗര്‍ പോപ്പുലര്‍ മത്സാര്‍ത്ഥിയായി ശ്രീരാഗ് തെര‌ഞ്ഞെടുക്കപ്പെട്ടു. വിദ്യ ബാലൻ , ഹരിഹരൻ, സുജാത തുടങ്ങിയവരുടെ നീണ്ട നിര തന്നെ ഫിനാലെ വേദിയെ മാറ്റ് കൂട്ടാൻ എത്തിച്ചേര്‍ന്നിരുന്നു. ഹരിഹരന്‍റെയും സ്റ്റീഫന്‍ ദേവസ്യയുടെയും ഗംഭീര പ്രകടനത്തിനും വേദി സാക്ഷിയായി.

മത്സരാര്‍ത്ഥിക്ക് ഇഷ്ടഗാനം പാടന്‍ പറ്റുന്ന ചോയിസ് റൗണ്ട്, രണ്ടുപേര്‍ ഒന്നിച്ച് പാടുന്ന വണ്‍ വേഴ്സസ് വണ്‍ റൗണ്ട് എന്നിങ്ങനെയായിരുന്നു ഫൈനലിലെ രണ്ട് റൗണ്ടുകള്‍. കെഎസ് ചിത്ര, സുജാത,സിത്താര കൃഷ്ണകുമാര്‍, വിധു പ്രതാപ് എന്നിവരായിരുന്നു ഫൈനലിലെ ജഡ്ജിമാര്‍. ഹരിഹരനായിരുന്നു ചീഫ് ജഡ്ജ്.

ഏഷ്യാനെറ്റ്‌ പുതിയ പരിപാടികള്‍

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യാനിരിക്കുന്ന ടീച്ചര്‍ അമ്മ എന്ന സീരിയലിന്‍റെയും, എങ്കില്‍ എന്നോട് പറ എന്ന ഗെയിം ഷോയുടെ ലോഞ്ചിംഗും ഗ്രാന്‍റ് ഫിനാലെയില്‍ നടന്നത്. ഒപ്പം സ്റ്റാര്‍ സിംഗര്‍ സീസണ്‍ 10ന്‍റെ പ്രഖ്യാപനവും വേദിയില്‍ നടന്നു. വിജയിക്ക് കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് നല്‍കുന്ന 50 ലക്ഷത്തിന് പുറമേ ഫൈനലില്‍ എത്തിയ മറ്റ് അഞ്ച് പേര്‍ക്ക് 2 ലക്ഷം വച്ച് കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് മേധാവി സിജെ റോയി ഫൈനലില്‍ പ്രഖ്യാപിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment