ആഴ്ച്ച 51 മലയാളം ചാനല്‍ ടിആര്‍പ്പി റേറ്റിംഗ് റിപ്പോര്‍ട്ട് അറിയാം – ഒന്നാമത് ഏഷ്യാനെറ്റ്‌ തന്നെ

19 ഡിസംബര്‍ മുതല്‍ 25 ഡിസംബര്‍ വരെയുള്ള ദിവസങ്ങളില്‍ കേരള ചാനലുകള്‍ നേടിയ പോയിന്‍റ് – ആഴ്ച്ച 51 ടിആര്‍പ്പി

Asianet Koodevide
കൂടെവിടെ

ക്രിസ്മസ് ദിനമടക്കമുള്ള പരിപാടികളുടെ പ്രകടന റിപ്പോര്‍ട്ട് ആണ് ഇന്ന് പുറത്തു വരുന്നത്, പ്രഭാസ് അഭിനയിച്ച സാഹോ സിനിമയടക്കം നേടിയ പോയിന്‍റ് ലഭ്യമായി. ടിആര്‍പ്പി റേറ്റിങ്ങില്‍ തങ്ങളുടെ അപ്രമാധിത്യം ഏഷ്യാനെറ്റ്‌ തുടരുകയാണ്. രണ്ടാം സ്ഥാനത്തേക്ക് മത്സരിക്കാന്‍ സീ കേരളം നിരവധി മാറ്റങ്ങളാണ് വരുത്തുന്നത്. സീരിയല്‍ കാര്‍ത്തികദീപം തിങ്കള്‍ മുതല്‍ ശനി വരെ രാത്രി 7:30 മണിക്കും, നീയും ഞാനും തിങ്കള്‍ മുതല്‍ ശനി വരെ രാത്രി 8:00 മണിക്കും സംപ്രേക്ഷണം ചെയ്യും. ഈ മാറ്റം ജനുവരി 1, വെള്ളി മുതല്‍ സീ കേരളം വരുത്തുകയാണ്.

സ്റ്റാര്‍ ജല്‍ഷ ചാനലിലെ മോഹൊര്‍ മലയാളത്തില്‍ അവതരിപ്പിക്കുകയാണ് ഏഷ്യാനെറ്റ്‌, കൂടെവിടെ ജനുവരി 4 മുതല്‍ രാത്രി 8:30 മണിക്ക് സംപ്രേക്ഷണം ആരംഭിക്കുന്നു. ശ്രീധന്യ, കൃഷ്ണകുമാർ, സുന്ദര പാണ്ഡ്യൻ, ബിപിൻ ജോസ്, ഡോ. ഷാജു, സന്തോഷ് സഞ്ജയ്, ദേവേന്ദ്ര നാഥ്, സുദർശനൻ, അൻഷിത, ചിലങ്ക, സിന്ധു വർമ്മ, ശ്രുതി, മിഥുൻ, രതിഷ് സുന്ദർ, അർച്ചന തുടങ്ങിയ നടീനടന്മാര്‍ കൂടെവിടെ മലയാളം പരമ്പരയില്‍ വേഷമിടുന്നു. അടുത്തിടെ ആരംഭിച്ച പാടാത്ത പൈങ്കിളി, സ്വാന്തനം എന്നിവയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

കേരള വിനോദ ചാനലുകളുടെ ടിആര്‍പ്പി

ചാനല്‍
ആഴ്ച്ച 51ആഴ്ച്ച 50ആഴ്ച്ച 49
അമൃത ടിവി635849
ഏഷ്യാനെറ്റ്‌109110291000
കൈരളി ടിവി116111131
സൂര്യ ടിവി237167186
മഴവില്‍ മനോരമ254250272
ഫ്ലവേര്‍സ്247218247
സീ കേരളം227231232
ആഴ്ച്ച 51 മലയാളം ചാനല്‍ ടിആര്‍പ്പി
Zee keralam Maha Epsiode times
കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment