ചാനല്‍ റേറ്റിംഗ് റിപ്പോര്‍ട്ട് ബാര്‍ക്ക് ആഴ്ച്ച 5 – ജനുവരി 30 മുതല്‍ ഫെബ്രുവരി 5 വരെയുള്ള പ്രകടനം

ബാര്‍ക്ക് വീക്ക് 5 , മലയാളം ടിവി ചാനല്‍ റേറ്റിംഗ് റിപ്പോര്‍ട്ട് അറിയാം

ചാനല്‍ റേറ്റിംഗ് റിപ്പോര്‍ട്ട് ബാര്‍ക്ക് ആഴ്ച്ച 5
Barc Week5 TRP

ഒന്നാം സ്ഥാനത്തിനു ഇളക്കമില്ലാതെ ഏഷ്യാനെറ്റ്‌ തങ്ങളുടെ ജൈത്രയാത്ര തുടരുന്ന കാഴ്ച്ച ആവര്‍ത്തിക്കുകയാണ് പുതുതായി ലഭ്യമായ ടിആര്‍പ്പി റേറ്റിംഗ് റിപ്പോര്‍ട്ടിലും. ഫെബ്രുവരി 14ആം തീയതി ബിഗ്ഗ് ബോസ്സ് സീസണ്‍ 3 ആരംഭിക്കുകയാണ്, മോഹന്‍ലാല്‍ മിനി സ്ക്രീനിലേക്ക് മടങ്ങിയെത്തുകയാണ്. ജനപ്രീതി നേടി മുന്നേറിയിരുന്ന സ്റ്റാര്‍ട്ട് മ്യൂസിക്ക് ആരാദ്യം പാടും സീസണ്‍ 2 അതിന്റെ പരിസമാപ്തിയിലേക്ക് എത്തുകയാണ്. തിങ്കള്‍-വെള്ളി രാത്രി 9:30 നും, വാരാന്ത്യങ്ങളില്‍ രാത്രി 9:00 മണിക്കും ഏഷ്യാനെറ്റ്‌ , ഏഷ്യാനെറ്റ്‌ എച്ച് ഡി , ഏഷ്യാനെറ്റ്‌ മിഡില്‍ ഈസ്റ്റ് ചാനലുകളില്‍ ബിഗ്ഗ് ബോസ്സ് സീസണ്‍ 3 സംപ്രേക്ഷണം പ്രതീക്ഷിക്കുന്നു.

ഏഷ്യാനെറ്റ് പുതുതായി ആരംഭിച്ച സീരിയല്‍ കൂടെവിടെ 5 വാരങ്ങള്‍ പിന്നിടുമ്പോള്‍ , 11 എന്ന പോയിന്റ്‌ നേടുന്നു. തുടക്ക എപ്പിസോഡുകള്‍ക്ക് 10ഇല്‍ താഴെയാണ് നേടാനായത്. പോയ വാരം മഴവില്‍ മനോരമയെ വീഴ്ത്തി ഫ്ലവേര്‍സ് ടിവി രണ്ടാം സ്ഥാനം തിരിച്ചു പിടിച്ചിരുന്നു.

bbm3 opening episode
bbm3 opening episode

മലയാളം വിനോദ ചാനല്‍ പ്രകടനം

ചാനല്‍
ആഴ്ച്ച 05ആഴ്ച്ച 04
അമൃത ടിവി5649.69
ഏഷ്യാനെറ്റ്‌9931048.73
കൈരളി ടിവി107116.73
സൂര്യാ ടിവി169171.57
മഴവില്‍ മനോരമ222224.38
ഫ്ലവേര്‍സ് ടിവി281264.26
സീ കേരളം219209.99

കേരള ടിവി വാര്‍ത്തകള്‍

മലയാളത്തിലെ നമ്പര്‍ 1 ഫ്രീ റ്റു എയര്‍ ചാനല്‍ മഴവില്‍ മനോരമ അവരുടെ പ്രൈം സമയത്ത് കാതലായ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. രാക്കുയില്‍ സീരിയലില്‍ തുളസിയുടെ വേഷം ഇനി മുതല്‍ കൈകാര്യം ചെയ്യുക ദേവിക നമ്പ്യാര്‍ ആവും, രാക്കുയില്‍ സംപ്രേക്ഷണ സമയം തിങ്കള്‍-വെള്ളി രാത്രി 8:00 യിലേക്ക് പുനക്രമീകരിച്ചിട്ടുണ്ട്. മറ്റൊരു സീരിയല്‍ നാമം ജപിക്കുന്ന വീട് ഇനി മുതല്‍ തിങ്കള്‍-വെള്ളി രാത്രി 8:30 നാവും മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്യുക.

Rakkuyil and Namam Japikkunna Veedu
Rakkuyil and Namam Japikkunna Veedu
കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment