മലയാളികള്‍ ഏറ്റവും കൂടുതല്‍ കാണുന്ന ചാനലുകള്‍, ടെലിവിഷന്‍ പരിപാടികള്‍ – ചാനല്‍ ടിആര്‍പ്പി ആഴ്ച്ച 38
സൂര്യാ ടിവിയും സീ കേരളം ചാനലും തമ്മിലുള്ള അന്തരം കുറഞ്ഞു വരുന്നതാണ് പോയ വാരം നമ്മള്‍ കണ്ടത്. സീരിയലുകള്‍ നേടുന്ന മികച്ച പ്രകടനത്തിലൂടെ ചാനല്‍ 269 പോയിന്‍റുകള്‍ നേടുകയും പ്രധാന സീരിയലുകള്‍ 4 പോയിന്‍റ് ആവറേജ് നേടുകയും ചെയ്യുന്നു. സൂര്യാ ടിവി ആവട്ടെ പുതിയ സീരിയലുകള്‍ പ്രൈം സമയത്ത് അവതരിപ്പിക്കുയാണ്, പ്രമുഖ താരം രഞ്ജി പണിക്കര്‍ ആദ്യമായി വേഷമിടുന്ന മലയാളം ടിവി പരമ്പര ഇന്ദുലേഖ ഒക്ടോബര്‍ 5 മുതല്‍ ആരംഭിക്കുകയാണ്. മാളവിക കൃഷ്ണദാസ് നായികാ വേഷം ചെയ്യുന്ന പരമ്പര തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7.30 മണിക്ക് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നതാണ്.
കേരള വിനോദ ചാനലുകള്‍
ചാനല്‍ |
ആഴ്ച്ച 38 | ആഴ്ച്ച 37 | ആഴ്ച്ച 36 | ആഴ്ച്ച 35 |
അമൃത ടിവി | 76 | 78 | 73 | 76 |
ഏഷ്യാനെറ്റ് | 907 | 880 | 922 | 988 |
കൈരളി ടിവി | 113 | 148 | 134 | 170 |
സൂര്യ ടിവി | 251 | 274 | 285 | 389 |
മഴവില്‍ മനോരമ | 294 | 326 | 302 | 312 |
ഫ്ലവേര്‍സ് | 397 | 350 | 338 | 569 |
സീ കേരളം | 233 | 269 | 261 | 232 |
വാര്‍ത്താ ചാനല്‍ ടിആര്‍പ്പി | ആഴ്ച്ച 38 | ആഴ്ച്ച 37 | ആഴ്ച്ച 36 | ആഴ്ച്ച 35 |
ഏഷ്യാനെറ്റ് ന്യൂസ് | 144 | 156.35 | 142.94 | 146.29 |
24 ന്യൂസ് | 118 | 143.43 | 125.28 | 113.06 |
മനോരമ ന്യൂസ് | 84 | 97.70 | 87.64 | 80.94 |
മാതൃഭൂമി ന്യൂസ് | 66 | 69.49 | 64.40 | 64.62 |
ജനം ടിവി | 56 | 69.67 | 51.66 | 50.20 |
കൈരളി ന്യൂസ് | 35 | 45.11 | 35.92 | 40.53 |
ന്യൂസ് 18 കേരളം | 31 | 28.94 | 27.47 | 22.39 |
മീഡിയ വണ്‍ | 25 | 26.83 | 25.47 | 29.50 |
പുതിയ ചാനല്‍ പരിപാടികള്‍
മാളവിക കൃഷ്ണദാസ് ഇന്ദുലേഖയായും രഞ്ജി പണിക്കർ ഇന്ദുലേഖയുടെ സ്നേഹനിധിയായ അച്ഛനായും എത്തുന്ന സീരിയല്‍ ഇന്ദുലേഖ ഒക്ടോബർ 5 മുതൽ, തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7.30 മണിക്ക് സ്വന്തം സൂര്യ ടിവിയിൽ. ഇന്നത്തെ എപ്പിസോഡ് ഓണ്‍ലൈനായി കാണുവാന്‍ സണ്‍ നെക്സ്റ്റ് ആപ്പ് ഡൌണ്‍ലോഡ് ചെയ്യാം.
മഴവില്‍ മനോരമ ചാനലില്‍ ഉടൻ വരുന്നു ജോയ്‌സിയുടെ പുതിയ പരമ്പര ഹൃദയം സ്നേഹസാന്ദ്രം. മനോരമ മാക്സ് ആപ്പ് ഡൌണ്‍ലോഡ് ചെയ്തു ഉടന്‍ പണം 3.0 കളിക്കാം, മത്സരാര്‍ത്ഥികള്‍ക്കൊപ്പം പ്രേക്ഷകര്‍ക്കും സമ്മാനങ്ങള്‍ നേടാം. ചാനല്‍ ടിആര്‍പ്പി റിപ്പോര്‍ട്ടില്‍ മികച്ച പ്രകടനമാണ് ഉടന്‍ പണം, സൂപ്പര്‍ 4 സീസണ്‍ 2 എന്നീ പരിപാടികള്‍ നേടുന്നത്.
ഭാരതത്തിന്റെ ധീര വനിതയുടെ ജീവിത കഥയുമായ് , ഝാൻസി റാണി പരമ്പര ഒക്ടോബർ 5 മുതൽ തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മണിക്ക് സീ കേരളത്തിൽ.