വിജയ് സേതുപതി – പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രം പ്രഖ്യാപിച്ചു; ചിത്രീകരണം ജൂണിൽ

Vijay Sethupathi - Puri Jagannath
Vijay Sethupathi – Puri Jagannath

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രം പ്രഖ്യാപിച്ചു. പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത് പുരി കണക്റ്റിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൌറും ചേർന്നാണ്. തെലുങ്ക് പുതുവർഷമായ ഉഗാദിയോടനുബന്ധിച്ച് ആണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. അതുല്യമായ നായക കഥാപാത്രവൽക്കരണം, ആകർഷകമായ കഥപറച്ചിൽ, വിജയ് സേതുപതിയുടെ കുറ്റമറ്റ സ്ക്രീൻ സാന്നിധ്യം എന്നിവയിൽ പുരി ജഗനാഥിന്റെ സിഗ്നേച്ചർ ഫ്ലെയർ കൂടി ചേർത്തൊരുക്കുന്ന പാൻ ഇന്ത്യൻ ദൃശ്യവിസ്മയമായിരിക്കും ഈ ചിത്രം.

ഈ പ്രോജക്റ്റിനെ കൂടുതൽ ആവേശകരമാക്കുന്നത്, പുരി ജഗന്നാഥ് രചിച്ച വ്യത്യസ്തമായ തിരക്കഥയിൽ വിജയ് സേതുപതിയെ ഇത്തരത്തിലുള്ള വേഷത്തിൽ ആദ്യമായി അവതരിപ്പിക്കുന്നു എന്നതാണ്. മുമ്പ് ആരും കണ്ടിട്ടില്ലാത്ത വിജയ് സേതുപതിയുടെ ഒരു വശം തുറന്നുകാട്ടാൻ ഒരുങ്ങുകയാണ് ഈ ചിത്രം. വിജയ് സേതുപതി, പുരി ജഗന്നാഥ്, ചാർമി കൌർ എന്നിവരുടെ തികഞ്ഞ സന്തോഷവും ആവേശവും അഭിനിവേശവും വ്യക്തമാക്കുന്ന അന്നൗൻസ്മെന്റ് പോസ്റ്റർ ആണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.

ജൂണിൽ ആണ് ചിത്രത്തിൻറെ റെഗുലർ ചിത്രീകരണം ആരംഭിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ഒരു മൾട്ടി-ലാംഗ്വേജ് റിലീസായി ആണ് ചിത്രം ഒരുക്കുന്നത്. രചന, സംവിധാനം- പുരി ജഗന്നാഥ്, നിർമ്മാതാക്കൾ- പുരി ജഗന്നാഥ്, ചാർമി കൌർ, ബാനർ- പുരി കണക്ട്സ്, സിഇഒ- വിഷു റെഡ്ഡി, മാർക്കറ്റിംഗ്- ഹാഷ്ടാഗ് മീഡിയ, പിആർഒ- ശബരി

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment