എല്ലാ ദിവസവും രാത്രി 9 മണിക്ക് വീണ്ടും ചില വീട്ടുവിശേഷങ്ങൾ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്നു
മലയാളടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി സാങ്കേതികവിദ്യയുടെ നൂതന സംവിധാനങ്ങളുടെ സഹായത്തോടെ ഒരുക്കുന്ന പരിപാടി വീണ്ടും ചില വീട്ടുവിശേഷങ്ങൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി ഷൂട്ടിങ്ങുകൾ നിർത്തിവച്ചിരുന്ന ഈ സാഹചര്യത്തിൽ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ തയ്യാറാക്കുന്ന ഈ പരിപാടിയിൽ ജഗദീഷ് , ടിനി ടോം , ബിജു കുട്ടൻ , കലാഭവൻ പ്രജോദ് , ഡോ. രജിത് കുമാർ (ബിഗ് ബോസ് ഫെയിം) തുടങ്ങി നിരവധി താരങ്ങളും പ്രമുഖ വ്യക്തികളും ഈ സമയത്തെ വിശേഷങ്ങളും ഓര്മപ്പെടുത്തലുകളും മറ്റു രസകരമായ സംഭവങ്ങളുമായി പ്രേക്ഷകരുടെ മുന്നിൽ എത്തുന്നു.
മിനിസ്ക്രീനില്‍ ആദ്യമായി ജയസൂര്യ അഭിനയിച്ച ഏറ്റവും പുതിയ സിനിമ തൃശ്ശൂര്‍ പൂരം, ഏപ്രില്‍ 5 രാത്രി 7.00 മണിക്ക് ഏഷ്യാനെറ്റില്‍.
അകന്നിരിക്കാം…. മനസ്സുകൾ തമ്മിലുള്ള അടുപ്പത്തിലുടെയെന്ന സന്ദേശവുമായി “വീണ്ടും ചില വീട്ടുവിശേഷങ്ങൾ ” ഏഷ്യാനെറ്റിൽ ഏപ്രിൽ 6 തിങ്കളാഴ്ച മുതൽ എല്ലാ ദിവസവും രാത്രി 9 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു. About the launch of a new program on Asianet channel from 6th April Every day at 9.00 P.M. Veendum Chila Vettu Visheshangal will an interactive program to Entertain viewers, Serials and other programs shooting cancelled due to Covid-19 crisis. Jagadeesh, Tini Tom, Bijukuttan, Kalabhavan Prajod, Dr. Rajith Kumar etc will be a part of the show.