മഴവില്‍ മനോരമ ചാനല്‍ ഉടന്‍ തന്നെ വനിത ഫിലിം അവാര്‍ഡ് 2020 സംപ്രേക്ഷണം ചെയ്യും
പോയ വര്‍ഷത്തെ മലയാള സിനിമയിലെ അഭിനയപ്രതിഭകളെയും മറ്റു കലാകാരന്മാരെയും ആദരിക്കുന്ന വനിത ഫിലിം പുരസ്കാര ചടങ്ങ് ഇന്നലെ നടന്നു.ലൂസിഫറിലെ അഭിനയത്തിന് മോഹന്‍ലാല്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു, പ്രശസ്ത സിനിമാതാരം മാധുരി ദീക്ഷിത് മികച്ച നടനുള്ള പുരസ്കാരം ലാലിന് സമ്മാനിച്ചു.
ഫെബ്രുവരി 29, മാര്‍ച്ച് 1 രാത്രി 07.00 മണിക്ക് രണ്ടു ഭാഗങ്ങളായി, വനിത ഫിലിം അവാര്‍ഡ് മഴവില്‍ മനോരമ ടെലിക്കാസ്റ്റ് ചെയ്യുന്നു.
പ്രതി പൂവൻകോഴിയിലെ അഭിനയം മഞ്ജു വാര്യർക്ക് (മാധുരി എന്ന സെയിൽസ് ഗേള്‍ കഥാപാത്രം) മികച്ച നടിക്കുള്ള പുരസ്‌കാരം നേടിക്കൊടുത്തു. ലൂസിഫറിലൂടെ പൃഥ്വിരാജ് മികച്ച സംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച മലയാള സിനിമയായി കുമ്പളങ്ങി നൈറ്റ്സ് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ലൂസിഫർ മികച്ച ജനപ്രിയ ചിത്രമായി.
വിജയികള്‍
മികച്ച തിരക്കഥാകൃത്ത് – ശ്യാം പുഷ്‌കരൻ
ഗ്രേസ്‌ഫുൾ ആക്‌ടർ – നിവിൻ പോളി
ജനപ്രിയ നടൻ – ആസിഫ് അലി
ജനപ്രിയ നടി – പാർവ്വതി തിരുവോത്ത്
മികച്ച വില്ലന്‍ – വിവേക് ഒബ്റോയ്
മികച്ച സ്വഭാവ നടൻ – സിദ്ദീഖ്
സ്വഭാവ നടി – നൈല ഉഷ
മികച്ച സഹനടന്‍ – സൗബിൻ ഷാഹിര്‍
സഹനടി – അനുശ്രീയും
മികച്ച ഹാസ്യനടൻ – സൈജു കുറുപ്പ്
മലയാളത്തിലെ പ്രമുഖ താരങ്ങളുടെ സാനിധ്യം കൊണ്ട് ശ്രദ്ധിക്കപ്പെട്ട വനിത ഫിലിം അവാര്‍ഡ് ഉടന്‍ തന്നെ മഴവില്‍ മനോരമ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നതാണ്. അനു സിത്താര, നമിത പ്രമോദ്, അനുശ്രീ, നിഖില വിമൽ, മിയ, ദീപ്തി സതി, രമ്യ നമ്പീശൻ, മാസ്റ്റർ അച്യുതന്റെ കലാ പ്രകടനം എന്നിവ ഫിലിം അവാർഡിന്റെ മാറ്റ് കൂട്ടി.
ചിത്രങ്ങള്‍ക്ക് കടപ്പാട് – manoramaonline.com
ഇതൊക്കെ സത്യത്തില്‍ അവാര്‍ഡ് ആണോ അതോ ട്രോള്‍ ആണോ , ഒന്നും മനസിലാകുന്നില്ലല്ലോ .