കൊച്ചു ടിവി ആഴ്ചയില്‍ എത്ര പോയിന്റ് നേടും ? – മലയാളം കാര്‍ട്ടൂണ്‍ ചാനല്‍

വേനലവധിക്കാലത്ത് മികച്ച പ്രകടനമാണ് കൊച്ചു ടിവി റ്റിആര്‍പ്പി റേറ്റിങ്ങില്‍ കാഴ്ച വെയ്ക്കുന്നത്

കൊച്ചു ടിവി
ഇതു ഞങ്ങളുടെ ഏരിയ

കൊച്ചു കൂട്ടുകാര്‍ക്കായ്‌ സണ്‍ ടിവി ശൃംഖല ആരഭിച്ച ടെലിവിഷന്‍ ചാനലിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 100 പോയിന്റുകളില്‍ കൂടുതല്‍ എല്ലാ ആഴ്ചയും നേടുന്ന ചാനല്‍ സമ്മര്‍ വെക്കേഷന്‍ സമയത്ത് ടോപ്‌ 5 ലിസ്റ്റില്‍ ഉള്‍പ്പെടാറുണ്ട്. ഡോറയുടെ പ്രയാണം പരിപാടിക്ക് ധാരാളം പ്രേക്ഷകര്‍ ഉണ്ടായിരുന്നു, ചാനലില്‍ ഇപ്പോള്‍ ആ പരിപാടി ലഭ്യമല്ല. നിക്ക് മലയാളം ഫീഡ് ആരംഭിച്ചത് കൊണ്ടാവാം ഡോറ മലയാളം ഇപ്പോള്‍ കൊച്ചുടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്നില്ല.

ഏറ്റവും പുതിയ ചാനല്‍ പ്രകടന റിപ്പോര്‍ട്ട് പ്രകാരം 119 പോയിന്റ് നേടിയ ചാനല്‍ എല്ലാ പ്രധാന കേബിള്‍, ഡിറ്റി എച്ച് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാണ്.

ബര്‍ത്ത് ഡേ വിഷസ് പരിപാടിയിലേക്ക് ദിനവും അനേകായിരം ആളുകളാണ് തങ്ങളുടെ കുട്ടികളുടെ ഫോട്ടോ ചാനലിലേക്ക് അയച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ സംപ്രേക്ഷണം ചെയ്യുന്ന മലയാളം കാര്‍ട്ടൂണ്‍ പരിപാടികളുടെ സമയക്രമം ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. സോണി സബ് ടിവിയുടെ ബാലവീര്‍ ആണ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന പ്രധാന പരിപാടികളിലൊന്നു.

കൊച്ചു ടിവി കാര്‍ട്ടൂണ്‍ ചാനല്‍
ലോഗോ

കുറുനരി മോഷ്‌ടിക്കരുത് കുറുനരി മോഷ്‌ടിക്കരുത് കുറുനരി മോഷ്‌ടിക്കുകയെ ചെയ്യരുത് , ഡോറ ദി എക്സ്പ്ലോറർ എന്ന പ്രശസ്തമായ കാർട്ടൂൺ പരമ്പരയുടെ തിരിച്ചു വരവ് ഉടനെയുണ്ടാകുമോ ?. ക്രിസ് ഗിഫോർഡ്, വലേരി വാൽഷ്, എറിക് വെയ്നർ എന്നിവര്‍ കൊച്ചു കൂട്ടുകാര്‍ക്കായി അവതരിപ്പിച്ച പരിപാടിക്ക് ലോകമെമ്പാടും മികച്ച വരവേല്‍പ്പാണ് ലഭിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment