ബാര്‍ക്ക് ആഴ്ച്ച 25 – മലയാളം ചാനല്‍ ടിആര്‍പ്പി റേറ്റിംഗ് റിപ്പോര്‍ട്ട്

പ്രധാന ചാനലുകള്‍ അവയുടെ പ്രൈം സമയത്ത് കാതലായ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ്, ഏഷ്യാനെറ്റ് അടക്കമുള്ളവര്‍ സീരിയലുകള്‍ തിങ്കള്‍ മുതല്‍ ശനി വരെ സംപ്രേക്ഷണം ചെയ്തു തുടങ്ങി. സീ കേരളം തങ്ങളുടെ പരമ്പരകളുടെ പുതിയ എപ്പിസോഡുകള്‍ ടെലിക്കാസ്റ്റ് ആരംഭിച്ചു. ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ ചാനലുകളെ സീരിയല്‍ അടക്കമുള്ള പരിപാടികളുടെ ഷൂട്ടിംഗ് തടസ്സപ്പെടുത്തിയിരുന്നു.
തിരികെയുത്തുന്നു നിങ്ങളുടെ വീട്ടിലേക്ക് , എന്നോർമിപ്പിച്ചുക്കൊണ്ടുള്ള താരങ്ങളുടെ വീഡിയോകള്‍ സീ കേരളം ചാനല്‍ അവരുടെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി അപ്‌ലോഡ് ചെയ്തു കഴിഞ്ഞു. ഏഷ്യാനെറ്റ് ഉടന്‍ ആരംഭിക്കുന്ന സീരിയലാണ് തൂവൽസ്പർശം, സ്നേഹസാന്ദ്രമായ ത്രില്ലർ പരമ്പര എന്ന ടാഗ് ലൈനാണ് ഏഷ്യാനെറ്റ് ഇതിനായി ഉപയോഗിക്കുന്നത്.

ബാര്‍ക്ക് ചാനല്‍ റേറ്റിംഗ് മലയാളം
ചാനല്‍ | ആഴ്ച്ച 25 | ആഴ്ച്ച 24 | ആഴ്ച്ച 23 | ആഴ്ച്ച 22 |
അമൃത ടിവി | 57 | 65.13 | 72.49 | 71.45 |
ഏഷ്യാനെറ്റ് | 649 | 626.92 | 653.48 | 757.13 |
ഏഷ്യാനെറ്റ് മൂവിസ് | ലഭ്യമല്ല | 233.36 | 234.95 | 286.43 |
ഏഷ്യാനെറ്റ് പ്ലസ് | ലഭ്യമല്ല | 102.72 | 125.55 | 116.98 |
സൂര്യാ മൂവിസ് | ലഭ്യമല്ല | 144.04 | 163.93 | 168.73 |
സൂര്യാ കോമഡി | ലഭ്യമല്ല | 40.58 | 49.19 | 47.34 |
സൂര്യാ മ്യൂസിക്ക് | ലഭ്യമല്ല | 33.74 | 42.23 | 38.97 |
സൂര്യാ ടിവി | 217 | 209.3 | 223.91 | 230.69 |
കൈരളി ടിവി | 139 | 149.68 | 182.29 | 181.16 |
വീ ടിവി | ലഭ്യമല്ല | 67.87 | 80.79 | 76.98 |
ഫ്ലവേര്‍സ് ടിവി | 277 | 292.75 | 307.52 | 255.67 |
മഴവില്‍ മനോരമ | 301 | 311.77 | 323.03 | 324.93 |
കപ്പ ടിവി | ലഭ്യമല്ല | 3.94 | 4.25 | 5.74 |
കൊച്ചു ടിവി | ലഭ്യമല്ല | 77.59 | 85.84 | 107.61 |
സീ കേരളം | 145 | 171.38 | 178.64 | 206.04 |
