തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7.30 മണിക്ക് , മലയാളം സീരിയല്‍ ഇന്ദുലേഖ
പ്രമുഖ മലയാളം വിനോദ ചാനലായ സൂര്യാ ടിവി കേരള ടിവി പ്രേക്ഷകര്‍ക്കായി ഒരുക്കുന്ന ഏറ്റവും പുതിയ പരമ്പരയാണ് ഇന്ദുലേഖ. തടസ്സങ്ങളെ മാര്‍ഗ്ഗങ്ങളാക്കി ജീവിതത്തെ നേരിടാന്‍ ഒരുങ്ങുന്ന പെണ്‍കരുത്തിന്‍റെ കഥയാണ് ഈ പരമ്പര പറയുന്നത്. സൂര്യ ടിവി മികച്ച രീതിയില്‍ വൈവിദ്ധ്യങ്ങള്‍ നിറഞ്ഞ പ്രചരണ പരിപാടികളാണ് ഈ സീരിയലിനായി ഒരുക്കുന്നത്. പ്രേക്ഷകരെ കിടിലം കൊള്ളിച്ച സംഭാഷണങ്ങളുടെ എഴുത്തുകാരൻ രഞ്ജി പണിക്കർ മക്കളുടെ മനസ്സറിയുന്ന അച്ഛൻ കഥാപാത്രമായി തന്‍റെ ആദ്യ സീരിയല്‍ വേഷം കൈകാര്യം ചെയ്യുകയാണ് ഇന്ദുലേഖയില്‍.
അഭിനേതാക്കള്‍
രഞ്ജി പണിക്കർ, അമീൻ മഠത്തിൽ, മാളവിക കൃഷ്ണദാസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പരമ്പര ഒക്ടോബർ 5 മുതൽ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7.30 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു. ഇതിന്റെ പുന:സംപ്രേക്ഷണം ഉച്ചയ്ക്ക് 12 മണിക്ക് ചാനല്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു. തിങ്കള്‍കലമാന്‍ , വര്‍ണ്ണപ്പകിട്ട് എന്നീ പരമ്പരകളും സൂര്യാ ടിവി അന്നൌന്‍സ് ചെയ്തു കഴിഞ്ഞു. എൻെറ മാതാവ്, നാഗകന്യക 4, പ്രാണസഖി, നിലാപക്ഷി എന്നിവ ഉള്‍പ്പെടുത്തി ഉച്ചയ്ക്ക് ശേഷം ജനപ്രിയ പരമ്പരകള്‍ സൂര്യാ ടിവി പുന:സംപ്രേക്ഷണം ചെയ്യുകയാണ് അടുത്തയാഴ്ച്ച മുതല്‍.
സൂര്യാ ടിവി ഷെഡ്യൂള്‍
06:00 P.M – കുട്ടിപട്ടാളം
06:30 P.M – അലാവുദ്ധീന്‍
07:00 P.M – ആദിപരാശക്തി
07:30 P.M – ഇന്ദുലേഖ
08:00 P.M – എന്‍റെ മാതാവ്
08:30 P.M – നാഗകന്യക സീസണ്‍ 4
09:30 P.M – സിനിമ
ഉച്ച സമയത്തെ പരിപാടികള്‍
12:00 noon – ഇന്ദു ലേഖ
12:30 P.M – എന്‍റെ മാതാവ്
01:00 P.M – നാഗകന്യക സീസണ്‍ 4
02:00 P.M – പ്രാണസഖി
02:30 P.M – നിലാപക്ഷി