എല്ലാ ശനിയാഴ്ച്ചയും ഞായറാഴ്ചയും രാത്രി 9.00 മണിക്ക് – സൂര്യ ജോഡി നമ്പർ 1
സൂര്യ ടിവി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ സൂപ്പർ റിയാലിറ്റി ഷോയായ സൂര്യജോഡി നമ്പർ 1ഫെബ്രുവരി 15 മുതൽ ആരംഭിക്കുന്നു. എല്ലാ ശനിയാഴ്ച്ചയും ഞായറാഴ്ചയും രാത്രി 09.00 മണിക്കാണ് സംപ്രേക്ഷണം. എന്‍റെ മാതാവ് , ഇത്തിക്കര പക്കി എന്നീ മലയാള പരമ്പരകള്‍ ചാനല്‍ അടുത്തിടെ തുടങ്ങിയിരുന്നു. സൂര്യ ടിവി പരമ്പരകളിലെ നടീ നടന്മാര്‍ പങ്കെടുക്കുന്ന ഈ ഷോയുടെ വിധി കര്‍ത്താക്കള്‍ പ്രസന്ന മാസ്റ്റര്‍ , ശ്വേതാ മേനോന്‍, മിയ , ഇനിയ എന്നിവരാണ്. ദിയ , ആര്‍ ജെ മാത്തുക്കുട്ടി എന്നിവരാണ് പരിപാടിയുടെ അവതാരകര്‍.
മത്സരാര്‍ത്ഥികള്‍
അര്‍ച്ചനാ സുശീലന്‍ , ദീപ്തി , ഉണ്ണി രാജന്‍ പി ദേവ് , സജിന ഫിറോസ് ഖാന്‍ , ബഷീര്‍ ബഷി, അനീഷ് റഹ്മാന്‍ , പ്രമോദ് മണി, വൈഗാ റോസ്, വിമല്‍ പിള്ള, അനഘാ മറിയ, സനൂജ , ആദിഷ്, ജിഷിന്‍ മോഹന്‍
കുട്ടിപട്ടാളം 2 എല്ലാ ഞായറാഴ്ചയും രാത്രി 8 മണി മുതല്‍ 9 വരെ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നു, ഏറ്റവും പുതിയ ചലച്ചിത്രങ്ങളുടെ സംപ്രേക്ഷണ അവകാശം സൂര്യ ടിവി സ്വന്തമാക്കി. പ്രിത്വിരാജ് സുകുമാരന്‍, ബിജു മേനോന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ അയ്യപ്പനും കോശിയും സൂര്യ ടിവി സ്വന്തമാക്കിയെന്നാണ് വിവരം. ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി മടങ്ങിയെത്തിയ വരനെ ആവശ്യമുണ്ട് ആണ് ചാനല്‍ സ്വന്തമാക്കിയ മറ്റൊരു സിനിമ. സുരേഷ് ഗോപി, ശോഭന, ദുൽഖർ സല്‍മാന്‍ , കല്യാണി പ്രിയദർശൻ എന്നിവര്‍ ഒന്നിക്കുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് അനൂപ് സത്യനാണ്. വരനെ ആവശ്യമുണ്ട് ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
എനിക്ക് surya jodi no 1 അതിൽ ഡാൻസ് കളിക്കണം പ്ലസ് നമ്പർ താ ഞാൻ സുധി 90 61 98 01 62