സീ കേരളം ചാനല്‍ അവതരിപ്പിക്കുന്ന ക്യാമ്പയ്‌ന്‍ സുരക്ഷിതരായി വീട്ടിൽ ഇരിക്കൂ – കൊറോണയ്ക്കെതിരെ പോരാടൂ
കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ ബോധവത്കരണത്തിന്‍റെ പ്രാധാന്യം വളരെ വലുതാണ്. ലോകമെമ്പാടുമുള്ള ആളുകൾ കൊറോണ ഭീതിയിൽ കഴിയുന്ന സാഹചര്യത്തിലാണ് മലയാളത്തിലെ മുൻനിര ചാനലായ സീ കേരളം ജനങ്ങളെ സുരക്ഷിതരായിരിക്കാൻ പ്രേരിപ്പിക്കുന്ന ക്യാമ്പയ്‌നുമായി എത്തിയിരിക്കുകയാണ്. നിരത്തിലെങ്ങും പ്രദർശിപ്പിച്ചിരിക്കുന്ന ചാനലിന്റെ ഹോർഡിങ്ങിലൂടെ ജനങ്ങളോട് വീട്ടിൽ തന്നെ സുരക്ഷിതരായി ഇരിക്കാൻ ആവശ്യപ്പെടുകയാണ് ചാനൽ.
ഉത്തരവാദിത്തത്തോടെ വീടുകളിൽ കഴിയുന്ന ജനങ്ങൾക്കു നന്ദി പറയുകയും ചെയ്യുന്നു അവർ. മൊബൈൽ ഉപഭോക്താക്കളോട് വീടുകളിൽ സുരക്ഷിതരായി ഇരിക്കുന്നതിന്റെ സന്ദേശം പ്രചരിപ്പിക്കാനും സീ കേരളം ഓർമിപ്പിക്കുന്നു. രാജ്യത്ത് ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ച സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. മികച്ച മാർഗ നിർദ്ദേശങ്ങൾളും കർശന നിയന്ത്രണങ്ങൾക്കും വിധേയമായിക്കൊണ്ട് ഈ മഹാമാരിയെ മറികടന്നുകൊണ്ടിരിക്കുകയാണ് മലയാളികൾ. മലയാളികളോട് ഒന്നടങ്കം നന്ദി പറയാനും സീ കേരളം ഈ ഉത്തരവാദിത്വ ബോധവത്കരണ പരിപാടി ഉപയോഗിക്കുകയാണ്.
ZEE KERALAM comes up with a 360 degree campaign to drive in the message – Stay at Home, The COVID-19 pandemic is raking in more and more hapless victims across the globe, the call for staying at Home has become louder. Zee Keralam, one of the leading entertainment channels in Kerala, has come up with an engaging campaign to drive home the message – Stay at Home. Hoardings asking people to stay at Home have been placed outdoors requesting people not to roam freely during this health crisis and stay safe inside.