സൂക്ഷ്മദർശിനി സിനിമയുടെ ഓടിടി റിലീസ് – ജനുവരി 11 മുതൽ ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

Sookshmadarshini OTT Release Date
Sookshmadarshini OTT Release Date

മനുഷ്യ മനസ്സിന്റെ സൂക്ഷമതയിലേക്ക് ഒരു ഭൂതക്കണ്ണാടി തിരിച്ച് പിടിക്കുന്ന ഫാമിലി ത്രില്ലർ സൂക്ഷ്മദർശിനി ജനുവരി 11 മുതൽ ഡിസ്നി+ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. അതുൽ രാമചന്ദ്രനും ലിബിൻ ടി.ബിയും ചേർന്ന് രചിച്ച ഈ മിസ്റ്ററി ത്രില്ലർ സംവിധാനം ചെയ്തിരിക്കുന്നത് എം.സി ജിതിനാണ്. ഹാപ്പി അവേഴ്‌സ് എൻ്റർടൈൻമെൻ്റ്‌സും എവിഎ പ്രൊഡക്ഷൻസും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം നസ്രിയ നസിം മലയാള സിനിമയിലേക്ക് തിരിച്ച് വരുന്നു എന്ന പ്രത്യേകത ഈ കോമഡി ത്രില്ലറിനെ കൂടുതൽ ജനപ്രിയമാക്കുന്നു.

നസ്രിയ നസിം, ബേസിൽ ജോസഫ്, അഖില ഭാർഗവൻ, മെറിൻ ഫിലിപ്പ്, പൂജ മോഹൻരാജ്, സിദ്ധാർത്ഥ് ഭരതൻ, ദീപക് പറമ്പോൾ, മനോഹരി ജോയ്, അഭിരാം രാധാകൃഷ്ണൻ, ഡയാനയായി ജനനി റാം, ഹിസാ മേഹക്ക്, സരസ്വതി മേനോൻ എന്നിവർ ഈ മിസ്റ്ററി ത്രില്ലറിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചമൻ ചാക്കോ എഡിറ്റിങ് നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിൻ്റെ സംഗീത സംവിധാനം ക്രിസ്റ്റോ സേവ്യറാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് സൂക്ഷ്മദർശിനി സ്ട്രീമിംഗ് ചെയ്യുന്നത്.

ഈ ഫാമിലി ത്രില്ലർ കാണാതെ പോകരുത്. ജനുവരി 11 മുതലാണ് സൂക്ഷ്മദർശിനി ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment