മലയാളം വിനോദ ചാനല്‍ ഏഷ്യാനെറ്റ് ആഗസ്റ്റ് 5 മുതൽ ആരംഭിക്കുന്ന പുതിയ സീരിയല്‍ ആണ് സ്നേഹക്കൂട്ട് , വികാരങ്ങളുടെയും ബന്ധങ്ങളുടെയും അപ്രതീക്ഷിത വഴിത്തിരിവുകളുടെയും കഥയായ “സ്നേഹ ക്കൂട്ട് ” പരമ്പര തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6:30 മണിക്ക് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.
രോഹിത് മേനോൻ (മാധവ മേനോൻ), കൃഷ്ണ കുമാർ (സേതു മാധവൻ), കീർത്തി ഗോപിനാഥ് (പൂർണിമ മേനോൻ), ഷിജി മരിയ (പല്ലവി), അവന്തിക (വിദ്യ), റിത്വിക (ജൂലി), സാത്വിക (നീതു) , ശ്രീഹരി (ആനന്ദ്), സാനിഫ് (കാർത്തിക്). ), ദേവി ചന്ദന (രാജലക്ഷ്മി), ഫൈസൽ റഹിമാൻ (ഇന്ദ്രജിത്ത്), വിനീത് (വിശ്വജിത്ത്), സീമ ജി നായർ (ശോഭ), ഹരി (മുകുന്ദൻ മാഷ്), ശ്രീ ലക്ഷ്മി (പാർവ്വതി), സന്തോഷ് (അങ്കിൾ), നവീൻ അറക്കൽ (പ്രതാപ് മേനോൻ), ശ്രീ പത്മ (പത്മജ), രേഷ്മ (സ്മൃതി) എന്നിവരാണ് അഭിനേതാക്കള്‍ .
ഉദയന്നൂരിലെ പൊന്നുംമഠം തറവാടിലെ മാധവ മേനോൻന്റെ കഥയിലൂടെയാണ് ഈ പരമ്പര വികസിക്കുന്നത്. മാധവ മേനോൻ പൂർണിമയുടെ പിതാവിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ മുൻ ജോലി ഉപേക്ഷിച്ച് ആരംഭിച്ച പൂർണിമ ടെക്സ്റ്റൈൽസിൻ്റെ ഉടമയാണ്. മേനോൻ്റെ ഭാര്യ പൂർണിമ, അദ്ദേഹത്തിന്റെ ആദ്യ ഭാര്യ ലക്ഷ്മിയുടെ മരണശേഷം അദ്ദേഹത്തിൻ്റെ ഒറ്റപ്പെട്ട ജീവിതത്തിലേക്ക് കടന്നുവരുകയായിരുന്നു. മേനോൻ്റെ ആദ്യ വിവാഹത്തിലെ മകൻ സേതുമാധവനാണ് കഥയുടെ കേന്ദ്രബിന്ദു. പൂർണിമയുമായുള്ള മേനോൻ്റെ വിവാഹത്താൽ അച്ഛനും മകനും തമ്മിലുള്ള ബന്ധം സേതുമാധവന്റെ കുട്ടികാലംമുതലെ അത്ര രസത്തിലല്ല.
കുടുംബപരമായ അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും, സേതുമാധവൻ സമൂഹത്തിലെ പ്രിയപ്പെട്ട വ്യക്തിയാണ്, കൂടാതെ ജെ & എം എന്ന സ്വന്തം ബിസിനസ്സ് നടത്തുന്നു. മേനോൻ്റെയും പൂർണിമയുടെയും മൂന്ന് പെൺമക്കളാണ് അവന്തിക, റിത്വിക, സാത്വിക എന്നിവർ. കഥ വികസിക്കുമ്പോൾ, മേനോൻ്റെ കുടുംബത്തിലേക്ക് കടന്നുവരുന്ന അപ്രതീക്ഷിതമായ വഴിത്തിരിവുകളും സംഭവങ്ങൾളും പുതിയ കഥാപാത്രങ്ങൾളും പ്രേക്ഷകർക്ക് മറ്റൊരു ദൃശ്യവിരുന്ന് സമ്മാനിക്കും
ആഗസ്റ്റ് 5 മുതൽ ഏഷ്യാനെറ്റിൽ ആരംഭിക്കുന്ന “സ്നേഹക്കൂട്ട് ” തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6:30 സംപ്രേക്ഷണം ചെയ്യുന്നു
സുഹൈൽ കോയയുടെ വരികൾക്ക് വിഷ്ണു വിജയാണ് 'ആലപ്പുഴ ജിംഖാന'യുടെ സംഗീതം നിർവ്വഹിക്കുന്നത് ആലപ്പുഴ ജിംഖാന'യിലെ പുതിയ ഗാനം പുറത്തായി ,…
പെണ്ണേ നീ തീയാകുന്നു… മാസ്സ് ആയി "മരണമാസ്സ്" ട്രെയ്ലർ.. Maranamass - Official Trailer ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന…
ഒരു ജോലിക്കാരിയായ സ്ത്രീയുടെ ഹൃദയസ്പർശിയായ കഥയുമായി , ഏഷ്യാനെറ്റിൽ പുതിയ പരമ്പര "ടീച്ചറമ്മ"യുടെ പ്രീമിയർ പ്രഖ്യാപിച്ചു Launch Date, Telecast…
Sarkeet Release Date ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു.…
Purusha Lokam Song Aabhyanthara Kuttavaali പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ആസിഫ് അലിയുടെ ഫാമിലി എന്റെർറ്റൈനെർ ആഭ്യന്തര കുറ്റവാളിയിലെ "പുരുഷലോകം…
L Jagadamma 7th Class B Movie എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ പ്രശസ്ത ചലച്ചിത്ര താരം ഉർവശി, ഫോസിൽ ഹോൾഡിംഗ്സ്…
This website uses cookies.
Read More