നിഗൂഢമായ കാഴ്ചകളുമായി റോഷാക്ക് നവംബര്‍ 11ന് ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍
മലയാളം ഇന്നോളം കണ്ടിട്ടില്ലാത്ത ആഖ്യാനശൈലിയില്‍ നിസാം ബഷീര്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം റോഷാക്ക് നവംബര്‍ 11ന് ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തുന്നു. ഭാര്യയെ കാണാനില്ല എന്ന പരാതിയുമായി ലൂക്ക് ആന്റണി എന്ന വ്യക്തി ഒരു മലയോര പ്രദേശത്തെ പോലീസ് സ്റ്റേഷനിലെത്തുന്നതും തുടര്‍ന്ന് നടക്കുന്ന അന്വേഷണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മമ്മൂട്ടി തന്നെ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് തിരക്കഥയെഴുതിയത് സമീര്‍ അബ്ദുള്‍ ആണ് .
മലയാളം ഓടിടി റിലീസ്
പതിഞ്ഞ താളത്തിലുള്ള ആഖ്യാനം, ഓരോ ഫ്രെയ്മിലുള്ള സാങ്കേതിക മികവ്, കഥയുമായി ഇഴുകിച്ചേരുന്ന ലൊക്കേഷനുകള്‍ എന്നിവയെല്ലാം റോഷാക്ക് സിനിമയെ വേറിട്ട അനുഭവമാക്കി മാറ്റുന്നു. പ്രധാന കഥാപാത്രത്തെ അവരിപ്പിച്ച മമ്മൂട്ടിക്ക് പുറമെ ഗ്രേസ് ആന്റണി, ജഗദീഷ്, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, ഷറഫുദ്ദീന്‍, മണി ഷൊര്‍ണൂര്‍, കോട്ടയം നസീര്‍ തുടങ്ങി ഒട്ടേറെ അഭിനേതാക്കളുടെ മികച്ച പ്രകടനം ചിത്രത്തിന്റെ മികവ് ഉയര്‍ത്തി. മിഥുന്‍ മുകുന്ദന്റെ സംഗീതവും നിമിഷ് രവിയുടെ ഛായാഗ്രഹണവും സിനിമയുടെ മിസ്റ്ററി മൂഡ് ആദ്യാവസാനം ഇടര്‍ച്ചകളില്ലാതെ നിലനിര്‍ത്താന്‍ ഏറെ സഹായിച്ചു.