30 മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള 6 എപ്പിസോഡുകള്‍, ഡിസ്നി+ഹോട്ട് സ്റ്റാറിന്റെ ആദ്യ സീരീസ് കേരള ക്രൈം ഫയല്‍സ് റിവ്യൂ വായിക്കാം
പൂര്‍ണ്ണമായും കേരള പശ്ചാത്തലത്തില്‍ ഒരുക്കിയ നല്ല മേക്കിംഗ് ക്വാളിറ്റിയുള്ള ഒരു ത്രില്ലര്‍ എന്ന് ഒറ്റവാക്കില്‍ പറയാം കേരള ക്രൈം ഫയല്‍സ് . ഷിജു , പാറയില്‍ വീട്, നീണ്ടകര എന്നൊരു വ്യാജ വിലാസക്കാരനെ തേടിയുള്ള കേരള പോലീസിന്റെ അന്വേഷണമാണ് ഈ സീരിസിന്റെ ഇതിവൃത്തം. 30 മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള 6 എപ്പിസോഡുകള്‍ 1 ഡേ, 2 ഡേ എന്നിങ്ങിനെ യുള്ള ടൈറ്റിലുകളില്‍ കൂടി ആറാം ദിവസം അവസാനിക്കുന്നു. കുറ്റാന്വേഷണത്തിനുപ്പുറം അന്വേഷണ ഉദ്യോഗസ്ഥരുടെ വ്യക്തി ജീവിതത്തില്‍ കൂടിയും ഈ സീരീസ് സഞ്ചരിക്കുന്നുണ്ട്.
വേശ്യാവൃത്തി സ്വപ്ന എന്നൊരാള്‍ ഒരു ലോഡ്ജില്‍ കൊല്ലപ്പെടുന്നു, തുടര്‍ന്ന് അവരുടെ കൊലയാളിയെ തേടിയുള്ള അന്വേഷണം ആണ് കേരള ക്രൈം ഫയല്‍സ് . എസ്ഐ മനോജ് (അജു വര്‍ഗീസ്) ലാല്‍ (സി ഐ കുര്യന്‍) , ഷിന്‍സ് ഷാന്‍ , നവാസ് വള്ളിക്കുന്ന് (സുനില്‍) സഞ്ജു സാനിച്ചെൻ, ദേവകി രാജേന്ദ്രൻ (ലതിക) എന്നിവരാണ് ഇതിലെ പ്രധാന അഭിനേതാക്കള്‍. സി ഐ മനോജ് എന്ന കഥാപാത്രത്തെ കയ്യടക്കത്തോടെ അഞ്ചു വര്‍ഗീസ് അവതരിപ്പിച്ചിട്ടുണ്ട്, യുവ സംവിധായകരില്‍ ശ്രദ്ധേയനായ അഹമ്മദ് കബീര്‍ ആണ് ഈ സീരീസ് ചെയ്തിരിക്കുന്നത്.
മലയാളം വെബ് സീരീസ്
മിശ്രവിവാഹിതിനായ സുനില്‍, കല്യാണം കഴിഞ്ഞു അധിക നാള്‍ ആവാത്ത മനോജ് (അജു വര്‍ഗീസ് അവതരിപ്പിക്കുന്നു) , വിവാഹ മോചിതനായ കുര്യന്‍ (ലാല്‍), എന്നിങ്ങനെ അന്വേഷണ ഉദ്യോഗസ്ഥരുടെ വ്യക്തി ജീവിതങ്ങള്‍ കൂടി ഇതില്‍ പറഞ്ഞു പോകുന്നു, സുനില്‍ ദളിതന്‍ എന്ന് കാണിക്കാന്‍ അയ്യങ്കാളിയുടെ പടം മുറിയില്‍ കാണിക്കുന്ന ചില ക്ലീഷേകള്‍ മാത്രമാണ് ചെറിയ പോരായ്മയായി തോന്നിയത്. ലാലിന്‍റെ കഥാപാത്രം പറയുന്ന തെറികള്‍, ചില ന്യൂഡിറ്റി രംഗങ്ങള്‍ എന്നിവയും ചില കല്ലുകടികള്‍ ആയി തോന്നി.
രാഹുല്‍ റിജി നായര്‍ ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് ന്‍റെ ബാനറില്‍ നിര്‍മ്മിച്ച കേരള ക്രൈം ഫയല്‍സ് എഴുതിയത് ആഷിഖ് അയ്മര്‍, ഛായാഗ്രഹണം: ജിതിന്‍ സ്റ്റാനിസ്ലസ്, സംഗീതം: ഹെഷാം അബ്ദുള്‍ വഹാബ് എന്നിവര്‍ നിര്‍വഹിച്ചിരിക്കുന്നു.