ഓഗസ്റ്റ് 10 മുതല്‍ കൈരളി ടിവി ഒരുക്കുന്ന പരമ്പര പ്രണയം

ഷഹീർ ഷെയ്ക്ക്, എറിക ഫെർണാണ്ടസ്, സുപ്രിയ പിൽഗാവ്കർ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ കുച്ച് രംഗ് പ്യാർ കെ ഐസേ ഭി മലയാളത്തില്‍ മൊഴിമാറ്റം നടത്തി അവതരിപ്പിക്കുകയാണ് കൈരളി ടിവി. ഓഗസ്റ്റ് 10 ആം തീയതി മുതല്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 7:00 മണിക്കാണ് സംപ്രേക്ഷണം ചെയ്യുന്നത്. ഇതിന്‍റെ രണ്ടു സീസണുകള്‍ സോണി എന്റർടൈൻമെന്റ് ടെലിവിഷൻ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ദേവും സോനാക്ഷിയും തമ്മിലുള്ള പ്രണയബന്ധമാണ് പ്രണയം പരമ്പരയുടെ ഇതിവൃത്തം.
പ്രോമോ കാണാം
കെ ഡി വീണ്ടും എത്തുന്നു നീതിയുടെ കാവല്‍ക്കാരന്‍ ആകുവാന്‍ , നിര്‍ണ്ണായകം തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 9:00 മണിക്ക് കൈരളി ടിവിയില്‍ സംപ്രേക്ഷണം ആരംഭിക്കുന്നു .

അഭിനേതാക്കള്‍
ഷഹീർ ഷെയ്ഖ് – ദേവരത്ത് ദേവ്
എറിക്ക ഫെർണാണ്ടസ് – ഡോ. സോനാക്ഷി
സുപ്രിയ പിൽഗാവ്കർ – ഈശ്വരി ത്രിപാഠി ദീക്ഷിത്
ആലിയ ഷാ – സുഹാന
വിദ്യാൻ ശർമ്മ – ശുഭ് ബോസ് ദീക്ഷിത്
പ്രേർന പൻവർ – എലീന ബോസ്
പ്രജ്ഞാജ് ജെയിൻ – രൌനാക്ക്