പൃഥ്വിരാജ്,പാർവ്വതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം ബഷീർ സംവിധാനം ചെയ്‌യുന്ന “നോബഡി ” എന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളം വെല്ലിങ്ടൺ ഐലന്റിൽ ആരംഭിച്ചു.

നിർമ്മാതാവ് സുപ്രിയ മേനോൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ നടൻ ഹക്കീം ഷാജഹാൻ ആദ്യ ക്ലാപ്പടിച്ചു. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ഇ ഫോർ എക്സ്പെരിമെന്റ്സ് എന്നീ ബാനറിൽ സുപ്രിയ മേനോൻ, മുകേഷ് ആർ മേത്ത, സി. വി. സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അശോകൻ,മധുപാൽ,വിനയ് ഫോർട്ട്,ഹക്കിം ഷാജഹാൻ,ലുക്മാൻ ആവറാൻ,ഗണപതി തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
കെട്ട്യോളാണ് മാലാഖ,റോഷാക്ക് എന്നീ ചിത്രങ്ങൾക്കു ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് “നോബഡി“. ‘അനിമൽ’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഹർഷവർദ്ധൻ രമേശ്വർ സംഗീത സംവിധാനം നിർവ്വഹിക്കുന്നു.
ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സമീർ അബ്ദുൾ തിരക്കഥ സംഭാഷണമെഴുതുന്നു.മമ്മൂട്ടി ചിത്രമായ റോഷാക്കിനു ശേഷം സമീർ അബ്ദുള്ള തിരക്കഥ എഴുതുന്ന ചിത്രമാണ് “നോബഡി”.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഹാരിസ് ദേശം,എഡിറ്റർ-ചമൻ ചാക്കോ,പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ,പ്രൊഡക്ഷൻ ഡിസൈൻ-ഗോകുൽ ദാസ്,വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ,

മേക്കപ്പ്-റോണെക്സ് സേവ്യർ-ആക്ഷൻ-കലൈ കിംഗ്സൺ,സ്റ്റിൽസ്-രോഹിത് കെ സുരേഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോഷ് കൈമൾ, പ്രമോഷൻസ് – പോഫാക്റ്റിയോ,പി ആർ ഒ-എ എസ് ദിനേശ്.