നിര്‍ണ്ണായകം – ഓഗസ്റ്റ് 10 മുതല്‍ കൈരളിയില്‍ സംപ്രേക്ഷണം ചെയ്യുന്നു

കൈരളി ടിവി നാളെ മുതല്‍ സംപ്രേക്ഷണം  ആരംഭിക്കുന്നു – നിര്‍ണ്ണായകം

നിര്‍ണ്ണായകം
Kairali TV Show Nirnnayakam

സങ്കീര്‍ണ്ണമായ കുറ്റകൃത്യങ്ങളുടെ ചുരുളഴിച്ചു നീതിയുടെ കാവല്‍ക്കാരനായി കെ ഡി വീണ്ടും , നിര്‍ണ്ണായകം തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 9:00 മണിക്ക് കൈരളി ടിവിയില്‍. അദാലത്ത് എന്ന ഹിന്ദി പരിപാടിയുടെ മലയാളം മോഴിമാറ്റമാണ് ഈ പരിപാടി, കെ.ഡി. പഥക്, ആയി റോനിത് റോയ് എത്തുന്നു. നീതിക്കുവേണ്ടി നിലകൊള്ളുന്നയാളാണ് കെ.ഡി, ഇതിന്റെ രണ്ടു സീസണുകള്‍ സോണി എന്റർടൈൻമെന്റ് ടെലിവിഷൻ പൂര്‍ത്തിയാക്കി. അദാലത്ത് ആദ്യ സീസണ്‍ വിചാരണ എന്ന പേരില്‍ ചാനല്‍ സംപ്രേക്ഷണം ചെയ്തതിനു മികച്ച പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നു. ഏറ്റവും പുതിയ ടിആര്‍പ്പി റേറ്റിംഗ് റിപ്പോര്‍ട്ട് അനുസരിച്ച് കൈരളി ചാനല്‍ 168 പോയിന്റുകള്‍ നേടിയിരുന്നു.

പ്രോമോ കാണാം

കുച്ച് രംഗ് പ്യാർ കെ ഐസേ ഭി എന്ന പരമ്പര പ്രണയം എന്ന പേരില്‍ മൊഴിമാറ്റം നടത്തി ഓഗസ്റ്റ് 10 മുതല്‍ തിങ്കള്‍ മുതല്‍ ശനിവരെ രാത്രി 7:00 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു. കോണ്ടിലോ എന്റർടൈൻമെന്റ് ബാനറില്‍ അഭിമന്യു സിംഗ് , രൂപാലി സിംഗ് എന്നിവര്‍ നിര്‍മ്മിച്ച നിര്‍ണ്ണായകം കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ്. റോനിത് റോയ് , ആനന്ദ് ഗോരാഡിയ, റോമിത് രാജ്, ശ്രാമൻ ജെയിൻ, സുനയന ഫോസ്ദാർ എന്നിവരാണ്‌ അഭിനേതാക്കള്‍.

പ്രണയം പരമ്പര
Pranayam Serial Kairali

ഏറ്റവും പുതിയ ചാനല്‍ റേറ്റിംഗ്

ചാനല്‍
ആഴ്ച്ച 30 ആഴ്ച്ച 29 ആഴ്ച്ച 28 ആഴ്ച്ച 27
അമൃത ടിവി 105 70 90 79
ഏഷ്യാനെറ്റ്‌ 874 864 796 817
കൈരളി ടിവി 168 135 130 135
സൂര്യാ ടിവി 308 312 259 278
മഴവില്‍ മനോരമ 309 279 247 248
ഫ്ലവേര്‍സ് 281 269 281 270
സീ കേരളം 220 205 219 199
കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment