പഴയകാല ജനപ്രിയ ടിവി സീരിയലുകള്‍ ഒരുക്കി സൂര്യ ടിവി – നിലവിളക്ക് രാത്രി 9.30 മണിക്ക്
സൂര്യാ ടിവിയിലെ ജനപ്രിയ പരമ്പരകള്‍ പ്രേക്ഷകര്‍ക്ക് ഒരിക്കല്‍ കൂടി കാണാന്‍ ഒരു സുവര്‍ണ്ണാവസരം, തിങ്കളാഴ്ച മുതല്‍ (6 ഏപ്രില്‍) നിലവിളക്ക്, കായംകുളം കൊച്ചുണ്ണി, ശ്രീ ഗുരുവായൂരപ്പന്‍ എന്നിവ ചാനല്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ഏറ്റവും പുതിയ ബാര്‍ക്ക് റേറ്റിങ്ങില്‍ വമ്പന്‍ കുതിപ്പ് നടത്തിയ ചാനല്‍ രണ്ടാം സ്ഥാനത്തേക്ക് തിരികെ വന്നിരുന്നു. സിനിമകളുടെ പിന്‍ ബലത്തിലാണ് ചാനല്‍ കുതിച്ചുചാട്ടം നടത്തിയത്. ഹരി കൃഷ്ണൻ, ലക്ഷ്മി വിശ്വനാഥ്, അനൂപ് ശിവസേനൻ, ശബരി നാഥ്, കോട്ടയം റഷീദ്, വീണ നായർ, സംഗീത ശിവൻ, ശാലിനി ശിവരാമൻ, ദേവി ചന്ദന, അള്‍ത്താര എന്നിവര്‍ അഭിനയിച്ച നിലവിളക്ക് സീരിയല്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 9.30 മണിക്ക് സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്നതാണ്.
മലയാളം പരമ്പരകള്‍
കായംകുളം കൊച്ചുണ്ണി ചാനലില്‍ വമ്പന്‍ ജനപ്രീതി നേടിയ പരമ്പരയാണ്, മണിക്കുട്ടന്‍ ആയിരുന്നു പ്രധാന വേഷം ചെയ്തിരുന്നത്. മലയാളം ഭക്തി പരമ്പര ശ്രീ ഗുരുവായൂരപ്പന്‍ വൈകുന്നേരം 6.00 മണിക്ക് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു, ദിവസവും (തിങ്കള്‍ മുതല്‍ വെള്ളി വരെ) രാവിലെ 9.00 , ഉച്ചയ്ക്ക് 2.00, രാത്രി 10.30 സമയങ്ങളില്‍ മലയാളം സിനിമകളും ചാനല്‍ ടെലിക്കാസ്റ്റ് ചെയ്യുന്നു. അടുത്ത ആഴ്ച സൂര്യ ടിവി ഒരുക്കുന്ന സിനിമകള്‍ ഇവയാണ്. ഏറ്റവും പുതിയ മലയാളം ത്രില്ലര്‍ അഞ്ചാം പാതിരയുടെ ടെലിവിഷന്‍ പ്രീമിയര്‍ സൂര്യാ ടിവിയില്‍ ഏപ്രില്‍ 10 വൈകുന്നേരം 6.30 മണിക്ക്.
തിങ്കള്‍ – തലൈവ , ടു ഹരിഹര്‍ നഗര്‍ , ബിഗ് ബി
ചൊവ്വാ – രാക്ഷസ രാജാവ്, മാന്ത്രികന്‍, അഭിമന്യൂ
ബുധന്‍ – ബണ്ണി ദി ലയണ്‍ , സണ്‍ ഓഫ് സത്യമൂര്‍ത്തി, ഇന്ത്യന്‍ റുപ്പീ
വ്യാഴം – 96 , മാണിക്യക്കല്ല് , ചാപ്പാ കുരിശ്
വെള്ളി – ലൈഫ് ഓഫ് ജോസുകുട്ടി , റോമന്‍സ് , പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ്
സൂര്യ ടിവി ഷെഡ്യൂള്‍
05.30 A.M – വേളാങ്കണ്ണി മാതാവ്
06.30 A.M – ലവകുശ
07.00 A.M – എന്‍റെ മാതാവ്
07.30 A.M – സുപ്രഭാതം
08.00 A.M – സൂപ്പര്‍ ടേസ്റ്റ്
08.30 A.M – അലാവുദ്ധീന്‍
09.00 A.M – സിനിമ
12.30 P.M – എന്‍റെ മാതാവ്
01.00 P.M – ആകാശദൂത് (സീരിയല്‍)
01.30 P.M – ഭാഗ്യലക്ഷ്മി
02.00 P.M – സിനിമ
05.00 P.M – ബെസ്റ്റ് ഓഫ് കുട്ടിപട്ടാളം
05.30 P.M – നാഗകന്യക സീസണ്‍ 4
06.00 P.M – ശ്രീഗുരുവായൂരപ്പന്‍
06.30 P.M – അലാവുദ്ധീന്‍
07.30 P.M – ഭദ്ര
08.00 P.M – എന്‍റെ മാതാവ്
08.30 P.M – ഒരിടത്തൊരു രാജകുമാരി
09.00 P.M – നാഗകന്യക സീസണ്‍ 4
09.30 P.M – നിലവിളക്ക്
10.00 P.M – കായംകുളം കൊച്ചുണ്ണി
10.30 P.M – സിനിമ