ഏറ്റവും പുതിയ ബാര്‍ക്ക് മലയാളം ന്യൂസ് ചാനല്‍ ടിആര്‍പ്പി റേറ്റിംഗ് – ഏഷ്യാനെറ്റ് ന്യൂസ് ഒന്നാമത് , ട്വന്റി ഫോര്‍ ന്യൂസ് രണ്ടാമത്

ഏഷ്യയിലെ ഏറ്റവും വലിയ സാങ്കേതിക വിദ്യയുടെ പിൻതുണയോടെ പുതിയ രൂപത്തില്‍ എത്തിയ റിപ്പോര്‍ട്ടര്‍ ടിവി ടിആര്‍പ്പി ചാര്‍ട്ടില്‍ പിടിമുറുക്കിയ കാഴ്ചയാണ് ഏറ്റവും പുതിയ മലയാളം ന്യൂസ് ചാനല്‍ ടിആര്‍പ്പി റേറ്റിംഗില്‍ ഉള്ളത്. പോയ 4 വാരങ്ങളിലെ ആവറേജ് ആണ് ഓരോ ആഴ്ചയും ബാര്‍ക്ക് പുറത്തു വിടുന്നത്, ഇതനുസരിച്ച് റിപ്പോര്‍ട്ടര്‍ പോയ ആഴ്ച്ചയില്‍ ടിആര്‍പ്പിയില്‍ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്, ഇനി വരുന്ന റേറ്റിംഗ് ചാര്‍ട്ടില്‍ റിപ്പോര്‍ട്ടര്‍ കൈരളി ന്യൂസ്, ജനം ടിവി എന്നിവയെ മറികടന്നെക്കും.
എം വി നികേഷ്കുമാർ, കൺസൽട്ടിംഗ് എഡിറ്റർ ഡോ. അരുൺകുമാർ, എക്സിക്യൂട്ടീവ് എഡിറ്റർ സ്മൃതി പരുത്തിക്കാട്, റിപ്പോർട്ടർ ഡിജിറ്റൽ ഹെഡ് ഉണ്ണി ബാലകൃഷ്ണൻ, കോ ഓർഡിനേറ്റിംഗ് എഡിറ്റർ സുജയ പാർവ്വതി എന്നിവരാണ് ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ടിവിയിലെ പ്രധാന വാര്‍ത്താ അവതാരകര്‍.
ന്യൂസ് ചാനല്‍ ടിആര്‍പ്പി
ചാനല്‍ | ആഴ്ച 30 | ആഴ്ച 29 |
ഏഷ്യാനെറ്റ് ന്യൂസ് | 115 | 121 |
ട്വന്റി ഫോര്‍ | 102 | 105 |
മനോരമ ന്യൂസ് | 68 | 68 |
മാതൃഭൂമി ന്യൂസ് | 54 | 57 |
കൈരളി ന്യൂസ് | 22 | 23 |
ജനം ടിവി | 19 | 21 |
റിപ്പോര്‍ട്ടര്‍ ടിവി | 18.36 | 11.71 |
ന്യൂസ് 18 കേരള | 15 | 17 |
മീഡിയ വണ്‍ | 14 | 16 |
രാജ് ന്യൂസ് മലയാളം | 0.45 | 0.45 |
