മോഹന്‍ലാല്‍ , നയൻതാര, മീന എന്നിവര്‍ വേഷമിട്ട നാട്ടുരാജാവ് സിനിമയുടെ സാറ്റ് ലൈറ്റ് റൈറ്റ്സ് ഏഷ്യാനെറ്റിന്
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച നാട്ടുരാജാവ് ചിത്രത്തിന്റെ ടെലിവിഷന്‍ അവകാശം സൂര്യ ടിവിക്ക് നഷ്ട്ടമായി. ഈ ചിത്രത്തിന്‍റെ സാറ്റ് ലൈറ്റ് റൈറ്റ്സ് ഏഷ്യാനെറ്റ് സ്വന്തമാക്കി, ഏഷ്യാനെറ്റിലെ ആദ്യ പ്രദര്‍ശനം ഈ ഞായര്‍ 13 സെപ്റ്റംബര്‍ വൈകുന്നേരം 6:00 മണിക്ക് നടന്നുന്നു. ടി.എ ഷാഹിദ് രച നിര്‍വഹിച്ച ഈ ചിത്രം ബോക്സ് ഓഫിസില്‍ വിജയം നേടിയിരുന്നു, ഷാജി കൈലാസ് സംവിധാനം നിര്‍വഹിച്ച സിനിമ അരോമ മൂവി ഇന്റർനാഷണൽ വിതരണം ചെയ്തു. പുലിക്കോട്ടിൽ ചാർലി എന്ന കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിച്ച നാട്ടുരാജാവ് സിനിമയില്‍ നയൻതാര കത്രീന എന്ന വേഷവും, മീന മായ യുടെ വേഷവും കൈകാര്യം ചെയ്തു.
ഇതോടെ നരസിംഹം ഒഴികെയുള്ള മുഴുവന്‍ ആശീർവാദ് സിനിമകളുടെയും സംപ്രേക്ഷണ അവകാശം ഏഷ്യാനെറ്റ് കരസ്ഥമാക്കി. അടുത്തിടെ കിളിച്ചുണ്ടന്‍ മാമ്പഴം സിനിമയുടെ അവകാശം ചാനല്‍ സ്വന്തമാക്കിയിരുന്നു. മനോജ് കെ. ജയൻ , കലാഭവൻ മണി , ജനാർദ്ദനൻ, രാജൻ പി. ദേവ്, വിജയരാഘവൻ, കെ.പി.എ.സി. ലളിത, കവിയൂർ പൊന്നമ്മ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് നാട്ടുരാജാവ് സിനിമയ്ക്കായി അണിനിരന്നത്.
ഏഷ്യാനെറ്റ് ഇന്നത്തെ പരിപാടികള്‍
സമയം | പരിപാടി |
09:00 A.M | ഷെർലക്ക് ടോംസ് |
12.00 Noon | ജോക്കര്‍ (മലയളം ഡബ്ബ്) |
02.30 P.M | മിഖായേല്‍ |
06.00 P.M | നാട്ടു രാജാവ് |
09.00 P.M | കോമഡി സ്റ്റാര്‍സ് |
11.30 P.M | വിയറ്റ്നാം കോളനി |
ഏഷ്യാനെറ്റിൽ ആദ്യമായി സാമൂഹ്യപ്രസക്തമായൊരു വിഷയം ഹാസ്യത്തെ കൂട്ടുപിടിച്ച് അതിശക്തമായി അവതരിപ്പിച്ച ഗുരു സോമസുന്ദരം ചിത്രം ജോക്കർ , 13 സെപ്റ്റംബര്‍ ഉച്ചയ്ക്ക് 12:00 മണിക്ക് .