ഡിജിറ്റല്‍ റൈറ്റ്സ് അടക്കം മരക്കാർ അറബിക്കടലിന്‍റെ സിംഹം സിനിമ സ്വന്തമാക്കി സ്റ്റാര്‍ നെറ്റ് വര്‍ക്ക്
ആശിർവാദ് സിനിമാസ്, മൂൺഷൂട്ട് എൻറ്റർടൈൻമെൻഡ്, കോൺഫിഡൻഡ് ഗ്രൂപ്പ് എന്നീ ബാനറുകള്‍ നിര്‍മ്മിക്കുന്ന മലയാളത്തില്‍ ഇതുവരെ വന്നത്തില്‍ ഏറ്റവും ചിലവേറിയ സിനിമയാണ് മരക്കാർ അറബിക്കടലിന്‍റെ സിംഹം. മാര്‍ച്ച് 26 നു ലോകമെമ്പാടും തീയെറ്ററുകളില്‍ എത്തുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. മോഹൻലാൽ, മഞ്ജു വാര്യർ, കീർത്തി സുരേഷ്, സുനിൽ ഷെട്ടി, അർജ്ജുൻ സർജ, പ്രഭു, സിദ്ദിഖ്, മുകേഷ് തുടങ്ങിയവര്‍ അണിനിരക്കുന്ന വമ്പന്‍ താരനിരയുമായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദർശനാണ്. അനു ശശി, പ്രിയദർശൻ എന്നിവര്‍ തിരക്കഥയൊരുക്കുന്ന സിനിമയില്‍ കുഞ്ഞാലി മരക്കാർ IV നായി മോഹന്‍ലാല്‍ എത്തുന്നു.
ഏഷ്യാനെറ്റ് സിനിമകള്‍
കുഞ്ഞാലി മരക്കാരുടെ ചെറുപ്പ വേഷം കൈകാര്യം ചെയ്യുന്നത് പ്രണവ് മോഹൻലാണ്. ആന്റണി പെരുമ്പാവൂർ, സന്തോഷ്.ടി കുരുവിള, റോയ് സി.ജെ എന്നിവര്‍ ചേര്‍ന്ന് നിർമ്മിക്കുന്ന സിനിമയുടെ ബഡ്ജറ്റ് 100 കോടി രൂപയാണ്. ചൈനീസ് അടക്കമുള്ള ലോക ഭാഷകളില്‍ വിതരണത്തിനൊരുങ്ങുന്ന സിനിമയ്ക്ക് വന്‍ പ്രതീക്ഷയോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ലൂസിഫര്‍ ,പുലി മുരുകന്‍ , ദൃശ്യം തുടങ്ങിയ മോഹന്‍ലാലിന്‍റെ ഏറ്റവും വലിയ വിജയ ചിത്രങ്ങള്‍ സ്വന്തമാക്കിയ ഏഷ്യാനെറ്റ് ചാനല്‍ റെക്കോര്‍ഡ് തുക മുടക്കിയാണ് മരക്കാർ അറബിക്കടലിന്‍റെ സിംഹം സ്വന്തമാക്കിയത്.
അഭിനേതാക്കള്‍
തിരു ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ ചിത്രസംയോജനം എം.എസ്സ്.അയ്യപ്പൻ നായർ നിര്‍വഹിക്കുന്നു, മാക്സ് മൂവീസ് കേരളത്തില്‍ വിതരണത്തിനെടുക്കുന്ന ചിത്രത്തിനായി ഏറ്റവും കൂടുതല്‍ സ്ക്രീനുകള്‍ ഒരുങ്ങിക്കഴിഞ്ഞു. റോണി റാഫേൽ സംഗീതം കൈകാര്യം ചെയ്യുമ്പോള്‍ പശ്ചാത്തല സംഗീതമൊരുക്കുന്നത് രാഹുൽ രാജ് , അങ്കിത് സൂരി, ലൈൽ ഇവാൻസ് റോഡർ എന്നിവര്‍ ചേര്‍ന്നാണ്.
മോഹൻലാൽ – കുഞ്ഞാലി മരയ്ക്കാർ IV
മഞ്ജു വാര്യർ – സുബൈദ
കീർത്തി സുരേഷ് – ആർച്ച
സുനിൽ ഷെട്ടി – ചന്ദ്രോത്ത് പണിക്കർ
അർജ്ജുൻ – അനന്തൻ
പ്രഭു – തങ്കുടൂ
സിദ്ദിഖ് – പട്ടു മരയ്ക്കാർ
മുകേഷ് – ധർമ്മോത്ത് പണിക്കർ
കെ ബി ഗണേഷ് കുമാർ – വെർക്കോട്ട് പണിക്കർ