നിരവധി പുതിയതും പഴയതുമായ സിനിമകള്‍ ഉള്‍പ്പെടുത്തി മനോരമ മാക്സ് ആപ്പ്
വിനോദത്തിനും വാര്‍ത്തയ്ക്കുമായുള്ള മനോരമ കുടുംബത്തില്‍ നിന്നും ആരംഭിച്ച മൊബല്‍ ആപ്പ്ളിക്കേഷന്‍ മാക്സ് ആപ്പ് ഒട്ടനവധി സിനിമയുടെ ഡിജിറ്റല്‍ അവകാശം നേടിയിരിക്കുന്നു. ജനപ്രിയ നായകന്‍ ദിലീപ് അഭിനയിച്ച സൂപ്പര്‍ഹിറ്റ് കോമഡി ചലച്ചിത്രം കാര്യസ്ഥന്‍ , ജോഷി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ത്രില്ലര്‍ റണ്‍ ബേബി റണ്‍ അടക്കമുള്ള സിനിമകള്‍ ഉള്‍പ്പെടുത്തി. ചാനല്‍ സംപ്രേക്ഷണ അവകാശം നേടിയ കമല , തമിഴില്‍ നിന്നും മൊഴിമാറ്റം നടത്തിയ നയന്‍താരയുടെ ഐറ, ജ്യോതിക നായികയായ രാക്ഷസി സിനിമ ഇവയും ഇപ്പോള്‍ ലഭ്യമാണ്.
ഓണ്‍ലൈന്‍ സിനിമകള്‍
പ്രീമിയം ഉപഭോക്താക്കള്‍ക്ക് ഇപ്പോഴും ഈ സിനിമകള്‍ മൊബൈല്‍ ഫോണ്‍ അടക്കമുള്ള മാധ്യമങ്ങളില്‍ കൂടി ആസ്വദിക്കാവുന്നതാണ്. മോഹന്‍ലാല്‍ – സൂര്യ ടീമിന്റെ കാപ്പന്‍ സിനിമയും മനോരമ മാക്സ് ആപ്പില്‍ ലഭ്യമാണ്. https://www.manoramamax.com/page/movies ലിങ്ക് ഓപ്പണ്‍ ചെയ്താല്‍ സിനിമകളുടെ ലിസ്റ്റ് ലഭിക്കുന്നതാണ്. കോവിഡ്-19 ഭീതിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഒരുക്കിയ നിയന്ത്രണങ്ങള്‍ ചാനലുകളെ ബാധിച്ചു തുടങ്ങി, പഴയ സീരിയലുകള്‍ പലതും പ്രൈം ടൈമില്‍ ഷെഡ്യൂള്‍ ചെയ്തു കഴിഞ്ഞു. മനോരമ മാക്സ് പോലെയുള്ള ആപ്പ്ളിക്കേഷനുകള്‍ വഴി ഓണ്‍ലൈന്‍ സിനിമകള്‍ കൂടുതലായി ആളുകള്‍ കാണും.
ചാനല്‍ ആപ്പ്
പൃഥ്വീരാജ് സുകുമാരൻ, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, മീര ജാസ്മിൻ, ഭാവന എന്നിവരൊന്നിച്ച സ്വപ്നക്കൂട് സിനിമയുടെ ഡിജിറ്റല്‍ അവകാശവും മനോരമ നേടി, അനൂപ് മേനോന്‍-ജയസൂര്യ അഭിനയിച്ച ബ്യൂട്ടിഫുള്‍ , ഫഹദ് ഫാസിലിന്റെ ത്രില്ലര്‍ ഗോഡ്സ് ഓണ്‍ കണ്ട്രി , ഫാന്റസി ത്രില്ലര്‍ ഫിലിപ്സ് ആന്‍ഡ് ദി മങ്കിപെന്‍ എന്നിവയും മനോരമ മാക്സ് ആപ്പില്‍ ചേര്‍ക്കപ്പെട്ടു. മഴവില്‍ മനോരമ സീരിയലുകളുടെ ഓണ്‍ലൈന്‍ എപ്പിസോഡുകള്‍ ഇപ്പോള്‍ ഇതിലൂടെയാണ് ലഭിക്കുന്നത്. എല്ലാ പ്രധാന ഇന്ത്യന്‍ ടെലിവിഷന്‍ ശൃംഖലകള്‍ക്കും ഒറ്റിറ്റി ആപ്പുകളുണ്ട്.