മഴവില്‍ മനോരമ ഷോ ഉടൻ പണം സീസണ്‍ 5 ഓഡിഷൻ

13 കോടിയിൽ അധികം രൂപം പ്രേക്ഷകർക്ക് സമ്മാനമായി ലഭിച്ചിട്ടുള്ള മഴവിൽ മനോരമയുടെ ജനപ്രീയ ഷോ ഉടൻ പണം സീസണ്‍ 5 ഓഡിഷൻ ജൂലൈ 27 നു കടപ്പാക്കടയിലുള്ള മലയാള മനോരമ ഓഫിസിൽ വെച്ച് രാവിലെ 8 മണി മുതൽ ആരംഭിക്കുന്നു. തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 8.30 നാണ് ഉടൻ പണം മഴവില്‍ മനോരമയില്‍ പ്രക്ഷേപണം ചെയ്യുന്നത്. പ്രായഭേദമന്യേ ആർക്കും ഉടന്‍ പണം സീസൺ 5 ഓഡിഷൻസിൻ്റെ ഭാഗമാകാം. ജീവിതം മാറ്റി മറിക്കുന്ന ഒരു അനുഭവത്തിനായി ഏവരെയും ഉടൻ പണം ഓഡിഷൻസിലേക്ക് ക്ഷണിക്കുന്നു.
കൂടുതല്‍ വായനയ്ക്ക്
- ഗായത്രീദേവി എൻ്റെ അമ്മ സീരിയല്‍ മഴവിൽ മനോരമയിൽ ജൂലൈ 22 മുതൽ എല്ലാ ദിവസവും രാത്രി 7:30ന് സംപ്രേക്ഷണം ചെയ്യുന്നു
ഓഡിഷൻ
തീയതി – ജൂലൈ 27
സമയം – രാവിലെ 8 മണി മുതൽ
സ്ഥലം – മലയാള മനോരമ കൊല്ലം ഓഫീസ് , കടപ്പാക്കട, കൊല്ലം, കേരളം 691008
മലയാള ടെലിവിഷൻ സ്ക്രീനിൽ തരംഗം സൃഷ്ടിച്ച സൂപ്പർ ഹിറ്റ് ഗെയിം ഷോ ഉടൻ പണം, അഞ്ചാമത്തെ സീസണ്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത് . ഈ പുത്തൻ സീസണിലെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട്, കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ഓഡിഷൻസ് അരങ്ങേറുന്നു. കഴിഞ്ഞ 4 സീസണുകളിൽ നിന്നായി 10 കോടിയിലധികം രൂപയാണ് ഉടൻ പണം മത്സരാർത്ഥികൾ സമ്മാനമായി നേടിയത്. പലരുടെയും ജീവിതം തന്നെ മാറ്റി മറിച്ച ഗെയിം ഷോയാണ് ഉടൻ പണം.

എന്താണ് ഉടൻ പണം
മഴവില്‍ മനോരമ ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ടെലിവിഷന്‍ ഗെയിം ഷോ ആണിത്, ഇതിന്‍റെ അഞ്ചാമത്തെ സീസണ്‍ ഇപ്പോള്‍ ചാനല്‍ സംപ്രേക്ഷണം ചെയ്തു വരുന്നു.
ഓഡിഷൻ
ഉടൻ പണം ഷോയില്‍ പങ്കെടുക്കാന്‍ പ്രേക്ഷകര്‍ക്ക് അവസരം ലഭിക്കുന്നു, ഇതിനായി ചാനല്‍ നടത്തുന്ന ഓഡിഷനുകളില്‍ പങ്കെടുക്കുക. മഴവില്‍ മനോരമ സോഷ്യല്‍ മീഡിയ പേജുകള്‍, കേരള ടിവി ഇത് സംബന്ധിച്ച വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്.
ഉടൻ പണം സീസണ്‍ 5 ഓഡിഷൻ ജൂലൈ 27 നു കടപ്പാക്കടയിലുള്ള മലയാള മനോരമ ഓഫിസിൽ വെച്ച് രാവിലെ 8 മണി മുതൽ ആരംഭിക്കുന്നു.