സരിഗമപ കേരളം – കീർത്തനയുടെ വിശേഷങ്ങള്‍
വൈൽഡ് കാർഡ് എൻട്രിയിലൂടെ സരിഗമപ കേരളത്തിന്റെ വേദിയിലെത്തി ഇപ്പോൾ അവസാന 5 മത്സരാർഥികളിൽ ഒരാളായി നിൽക്കുകയാണ് കോഴിക്കോട്ടുകാരി കീർത്തന. മലയാളികൾക്കു ഏറെ സുപരിചിതയായ ഈ കൊച്ചി മിടുക്കി തന്റെ ലോക്ക് ഡൗൺ അനുഭവങ്ങൾ പങ്കുവെക്കുന്നു.
കീർത്തന നിരവധി സോഷ്യൽ മീഡിയ ലൈവുകള്‍ ചെയ്തിട്ടുണ്ടല്ലോ ?. പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന ഒരു റെസ്പോൺസ് എന്താണ്?
ലോക്ക് ഡൗണിൽ ആയതിൽ പിന്നെ ഷോ കണ്ടു തുടങ്ങിയ കുറെ ആളുകൾ ഉണ്ട്. ഇങ്ങനെ ഒരു പ്രോഗ്രാം ഉണ്ടെന്ന് അറിയാമായിരുന്നെങ്കിലും തിരക്കിൻറെ ഇടയിൽ പരിപാടി കാണാൻ സാധിക്കാതിരുന്ന ധാരാളം ആളുകൾ ഉണ്ടായിരുന്നു. ഇപ്പോൾ എല്ലാവരും വീട്ടിൽ തന്ന ആയതിനാൽ ആദ്യത്തെ എപ്പിസോഡ് മുതൽ കണ്ടു വരികയാണെന്നും അറിയിച്ചു എനിക്ക് ധാരാളം മെസ്സേജ് വരുന്നുണ്ട്. ഭയങ്കര സപ്പോർട്ടാണ് അവരിൽ നിന്ന് സരിഗമപ ഷോയ്ക്കും ഞങ്ങൾക്കും ലഭിക്കുന്നത്.
25 വര്‍ഷം പിന്നിടുന്ന സരിഗമപ ഷോയുടെ മലയാള വേര്‍ഷനിലെ ആദ്യ ഫൈനലിസ്റ്റുകളില്‍ ഒരാള്‍ , കീർത്തന എങ്ങനെയാണ് ഈ അവസരത്തെ കാണുന്നത് ?
ഇത്രയും വലിയ ഒരു ഷോയിൽ പങ്കെടുക്കാൻ സാധിക്കുമെന്ന് ഒരിക്കലും വിചാരിച്ചതല്ല. ഇങ്ങനെ ഒരു നാഷണൽ ഷോയുടെ ഭാഗമാവാൻ കഴിഞ്ഞത് വലിയ ഒരു ഭാഗ്യമായാണ് കാണുന്നത്. വൈൽഡ് കാർഡ് എൻട്രിയിലൂടെ തീരെ പ്രേതീക്ഷിക്കാതെയാണ് ഞാൻ ഈ ഷോയിലേക്കു എത്തിയത്. അതേപോലെ ഒട്ടും പ്രതീക്ഷിക്കാതെ ഇപ്പോൾ ഫൈനൽ അഞ്ചിൽ ഒരാളാവാനും സാധിച്ചിരിക്കുകയാണ്. വലിയ സന്തോഷവും അഭിമാനവും തോന്നുന്ന നിമിഷങ്ങളാണിത്.
ലോകം മുഴുവൻ ലോക്ക് ഡൗണിൽ കഴിയുകയാണ് , ഈ ദിവസങ്ങൾ കീര്‍ത്തന എങ്ങനെ ചിലവഴിച്ചു ?
ലോക്ക് ഡൗൺ മുഴുവൻ ഞാൻ വീട്ടിൽ തന്നെയായിരുന്നു. സീ കേരളം ചാനലിന്റെ വ്യത്യസ്ത ഓൺലൈൻ പരിപാടിയുമായി വളരെ സജീവം ആയിരുന്നു ഈ കാലയളവ് മുഴുവൻ. കുറച്ചു പാചക പരീക്ഷണങ്ങളും ഈ കാലത്ത് തുടങ്ങീട്ടുണ്ട്. ഇപ്പോൾ ധാരാളം സമയം ഉള്ളതിനാൽ പാട്ടു പ്രാക്റ്റീസും റെഗുലറായി ചെയ്യാൻ സാധിക്കുന്നുണ്ട്.
സരിഗമപ ടീമിനെ മിസ് ചെയ്യുന്നുണ്ടോ ?
സരിഗമപ ഒരു വലിയ ഫാമിലിയാണ്. ഷൂട്ടിന് പോകുമ്പോൾ തന്നെ ഒരു സന്തോഷമാണ്. ഇപ്പോൾ എല്ലാരും വീട്ടിൽ ആയത് കാരണം കോൾസും വിഡിയോകോൾസും ആയി എല്ലാ ദിവസവും എല്ലാവരുമായി സംസാരിക്കാറുണ്ട്. ജൂറിസുമായും നിരന്തരം സംസാരിക്കാറുണ്ട്.എല്ലാവരെയും കാണാൻ കഴിയാത്തത് ഈ ലോക്കഡോൺ കാലത്തേ വലിയ ഒരു മിസ്സിംഗ് തന്നെയാണ്.
പുതിയ പാട്ടുകൾ എന്തൊക്കെയാണ് ?
രണ്ടു പാട്ടുകൾ ലോക്കഡോൺ തുടങ്ങുന്നതിനു മുൻപ് തന്നെ പാടി വെച്ചിട്ടുണ്ട്. ലോക്ക് ഡൗൺ കഴിഞ്ഞാൽ മാത്രമേ ഇനി അതിന്റെ കൂടുതൽ വിവരങ്ങൾ പറയാൻ സാധിക്കു
സ്വദേശം?
കോഴിക്കോടാണ് സ്വദേശം. കോഴിക്കോട് തന്നെയുള്ള ദേവഗിരി കോളേജിൽ അവസാന വർഷ വിദ്യാർത്ഥിയാണ് ഞാൻ. സരിഗമപ ഷൂട്ടിനിടയിൽ അവസാന വർഷ പരീക്ഷകൾ എഴുതാൻ സാധിച്ചിട്ടില്ല. എങ്കിലും അധ്യാപകരുടെയും സുഹൃത്തുക്കളുടെയും സപ്പോർട്ട് ധാരാളം ലഭിക്കുന്നുണ്ട്.