മലയാള ചലച്ചിത്രം കാണെക്കാണെ പ്രീമിയർ ഏഷ്യാനെറ്റിൽ – 20 ഫെബ്രുരി വൈകുന്നേരം 5 മണിക്ക്
പച്ചയായ മനുഷ്യജീവിതങ്ങളെ കുറിച്ചു സംസാരിക്കുന്ന ചിത്രം ‘കാണെക്കാണെ’ യുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.പേടിയും ടെൻഷനും കുറ്റബോധവുമെല്ലാം കൊണ്ട് ഉഴറുന്ന ഒരു മനുഷ്യന്റെ ദൈന്യതയും നിസ്സഹായതയുമൊക്കെ ചേർന്ന ഒരു കഥാപാത്രത്തെ ടോവിനോ തോമസും വാഹന അപകടത്തിൽ മരിച്ച മകളുടെ ഓർമ്മകളും പേറി ജീവിക്കുന്ന ഡെപ്യൂട്ടി തഹസീൽദാറായ പോൾ എന്ന കഥാപാത്രത്തെ സൂരാജ് വെഞ്ഞാറമൂട് ” കാണെക്കാണെ ” യിൽ അവതരിപ്പിക്കുന്നു. മകളുടെ മരണത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം അന്വേഷിക്കുന്നതും, തുടർന്നുള്ള കാര്യങ്ങളുമാണ് ചിത്രം പറയുന്നത്.
സങ്കീർണ്ണമായ ജീവിതപരിസരങ്ങളിൽ പക്വതയോടെ പെരുമാറുന്ന കഥാപാത്രത്തെ ഐശ്വര്യ ലക്ഷ്മി കൈയ്യിൽ ഭദ്രമാകുമ്പോൾ മാസ്റ്റർ അലോഖ് കൃഷ്ണ, ശ്രുതി രാമചന്ദ്രൻ, പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ്, ബിനു പപ്പു എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മികവോടെ അവതരിപ്പിച്ചിരിക്കുന്നു . ഉള്ളിൽ വിങ്ങലും ഭാരവുമായി സഞ്ചരിക്കുന്ന ഇതിലെ കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിക്കുമ്പോൾ പ്രേക്ഷകരുടെ ഉള്ളുനീറും.
പ്രഖ്യാപിത കഥാപാത്രങ്ങളുടെ പാറ്റേൺ പിൻതുടരാതെ ശരിയും തെറ്റുമൊക്കെ ആപേക്ഷികമാവുന്ന ജീവിതസാഹചര്യങ്ങളെ നന്നായി വരച്ചുകാണിക്കുന്ന കാണെ ക്കാണെ യുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഫെബ്രുരി 20 നു വൈകുന്നേരം 5 മണിമുതൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു .