നേർക്കൊണ്ട പാർവൈ, പ്രതി പൂവന്‍ കോഴി – അന്താരാഷ്ട്ര വനിതാ ദിനം പ്രീമിയറുകള്‍
ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് റോഷൻ ആൻഡ്രുസ് സംവിധാനം ചെയ്ത പ്രതി പൂവൻ കോഴി സിനിമയുടെ സംപ്രേക്ഷണ അവകാശം സീ കേരളം സ്വന്തമാക്കിയ വാര്‍ത്ത കേരള ടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു, അതിന്റെ ആദ്യ മിനി സ്ക്രീന്‍ പ്രദര്‍ശനം ഒരുക്കുകയാണ് ചാനല്‍. മാര്‍ച്ച് 7, ശനിയാഴ്ച രാത്രി 7.30 മുതല്‍ 10:30 മണി വരെയാണ് സംപ്രേക്ഷണം. മാധുരി എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ മഞ്ജു വാര്യർ അവതരിപ്പിക്കുന്നത്. വസ്ത്രശാലയിലെ സെയിൽസ് ഗേളിന്റെ വേഷത്തിയ മാധുരി തനിക്കു നേരിടേണ്ടി വന്ന ഒരനുഭവത്തോട് പ്രതികരിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
പ്രതി പൂവൻ കോഴി
അനുശ്രീ, സൈജു കുറുപ്പ്, അലന്‍സിയര്‍, എസ് പി ശ്രീകുമാര്‍, ഗ്രേസ് ആന്റണി എന്നിവര്‍ അഭിനയിച്ച പ്രതി പൂവൻ കോഴിയില്‍ വില്ലന്‍ വേഷം കൈകാര്യം ചെയ്തത് റോഷൻ ആൻഡ്രുസ് ആണ്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് തിരിച്ചു വരവ് നടത്തിത്. ആ കൂട്ടുകെട്ട് വീണ്ടുമൊരുമിച്ചപ്പോള്‍ മികച്ചയൊരു സിനിമാ അനുഭവമാണ് പ്രേക്ഷകര്‍ക്ക് ലഭിച്ചത്.
അമിതാഭ് ബച്ചന്‍ നായകനായ ഹിന്ദി ചിത്രം പിങ്കിന്റെ തമിഴ് റീമേക്കാണ് നേര്‍ക്കൊണ്ട പാര്‍വൈ, സതുരംഗ വേട്ട, തീരന്‍ അധികാരം ഒന്ട്രു എന്നീ സിനിമകളിലൂടെ പ്രശസ്തനായ എച്ച് വിനോദാണ് സംവിധായകന്‍. ബേ വ്യൂ പ്രോജെക്ടസിന്റെ ബാനറില്‍ ബോണി കപൂര്‍ നിര്‍മ്മിച്ച സിനിമ ബോക്സ് ഓഫിസ് വിജയം നേടി, സിനിമയുടെ തമിഴ് പതിപ്പ് തന്നെയാണ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നത്. വനിതാ ദിനം മാര്‍ച്ച് 8 നു വൈകുന്നേരം 4.00 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.
സീ കേരളം സിനിമകള്‍
തിങ്കള്‍ – 2.30 ന് – ഒരു മുറൈ വന്തു പാർത്തായാ
ചൊവ്വാ – 2.30 ന് – മോഹന്‍ലാല്‍
ബുധന്‍ – 2.30 ന് – ചക്രവ്യൂഹം
വ്യാഴം – 2.30 ന് – സ്റ്റൈല്‍
വെള്ളി – 2.30 ന് – ഭ്രൂണം
ശനി – 12.00 – ദൈവമേ കൈതൊഴാം k കുമാറാകണം, 3.00 മണിക്ക് ലക്ഷ്മി, 7.30 നു പ്രതി പൂവന്‍ കോഴി
ഞായര്‍ – 9.30 ഒരു പഴയ ബോംബ് കഥ, 1.00 മധുരരാജ, 4.00 മണിക്ക് നേര്‍ക്കൊണ്ട പാര്‍വൈ.