മലയാളം സംഗീത റിയാലിറ്റി ഷോയുമായി ഫ്ലവേര്‍സ് ടിവി – ടോപ്പ് സിംഗര്‍
സിനിമാതാരം ഇന്നസെന്റ് ഉദ്ഘാടനം ചെയ്ത ടോപ്പ് സിംഗര്‍ പരിപാടിയുടെ ലക്‌ഷ്യം സംഗീതലോകത്തെ കുരുന്നു ഗായക/ഗായിക പ്രതിഭകളെ കണ്ടെത്തുക എന്നതാണ്. സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായിക സിത്താര എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താക്കള്‍. ഷോയുടെ അവതാരകയായി എസ്തേര്‍ അനിൽ എത്തുന്നു (ഇപ്പോള്‍ ബേബി മീനാക്ഷി).
പരിപാടിയുടെ ലോഞ്ചിംഗ് ചടങ്ങിൽ നടന്‍ ഇന്നസെന്റ് മുഖ്യാതിഥിയായിരുന്നു, ആർ ശ്രീകണ്ഠൻ നായർ , ശ്രേയ ജയദീപ് ലോഞ്ച് ചടങ്ങിൽ പങ്കെടുത്തു. കൃഷ്ണ ദിയ, സീതാ ലക്ഷ്മിമി, അദിതി നായർ, ശിവാനി ബി സഞ്ജീവ്, വൈഷ്ണവി, ശ്രേയ, തീർത്ഥ, അസ്ന, ഐശ്വര്യ, കൌശിക് എസ് വിനോദ്, ജെന്നിഫർ, കൃഷ്ണ ദിയ, ആനന്ദ് ഭൈരവ്, സീത ലക്ഷ്മി, ശ്രീ ഭവൻ, ആദർശ്,ഗൌരി കൃഷ്ണ, നേഹൽ എന്നിവരാണ് പങ്കെടുക്കുന്നത്.
ടോപ്പ് സിംഗര്‍ എപ്പിസോഡ്
അപ്ഡേറ്റ് – 250 എപ്പിസോഡുകള്‍ പിന്നിട്ട പരിപാടി 22 മത്സരാര്‍ത്ഥികള്‍ക്കും മത്സരഫലം വരുന്നതിന് മുമ്പേ 20 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് നല്‍കിചരിത്രം കുറിച്ചു. ബേബി മീനാക്ഷി ആണ് ഇപ്പോള്‍ ഈ പരിപാടിയുടെ അവതാരിക. മോഹന്‍ലാല്‍ അടക്കമുള്ള സെലിബ്രിറ്റികള്‍ പങ്കെടുത്ത പരിപാടി ഗംഭീര ടിആര്‍പ്പി നേടി ഓണനാളുകളില്‍ മുന്‍നിര ചാനലുകളെ ഞെട്ടിച്ചു.
കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയ ചാനല്‍ , സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തിയാണ് ഇതിലേക്ക് മത്സരാര്‍ത്ഥികളെ കണ്ടെത്തിയത്. സംപ്രേക്ഷണം ആരഭിച്ചു ചുരുങ്ങിയ സമയം കൊണ്ടാണ് ഫ്ലവേര്‍സ് ചാനല്‍ ജനഹൃദയങ്ങള്‍ കീഴടക്കിയത്. ഉപ്പും മുളകും ഹാസ്യ പരമ്പരയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഫ്ലവേഴ്സ് ടോപ്പ് സിംഗര്‍ ഓണ്‍ലൈന്‍ എപ്പിസോഡ് ചാനലിന്റെ ഔദ്യോഗിക യൂടുബ് പേജില്‍ ലഭ്യമാണ്. ദേവിക, വൈഷ്ണവി, അനന്യ , സീതാ ലക്ഷ്മി, ശ്രീഹരി, കൃഷ്ണ ദിയ, ജെയ്സന്‍ ഫിലിപ്പ് എന്നിവര്‍ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ മനം കവര്‍ന്നു.