ഫ്ലവേര്‍സ് ചാനലിന്റെ കൂടത്തായ് സീരിയലിനു പൂട്ടിട്ടു ഹൈക്കോടതി
കൂടത്തായ് കൊലക്കേസ് പശ്ചാത്തലമാക്കി മലയാളത്തിലെ പ്രമുഖ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലിനു വിളക്കുമായി കോടതി. കേസിലെ സാക്ഷികളിലൊരാളായ മുഹമ്മദ് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്. ചാനല്‍ മേധാവി ശ്രീകണ്ഠൻ നായർ തിരക്കഥ എഴുതിയ പരമ്പര എല്ലാ ദിവസവും രാത്രി 9.30 നു ആയിരുന്നു സംപ്രേക്ഷണം ചെയ്തിരുന്നത്.
ഷാനവാസ് ഷാനു, മുക്ത ജോര്‍ജ് , കൊല്ലം തുളസി , ഇബ്രാഹിംകുട്ടി തുടങ്ങിയവര്‍ മുഖ്യ വേഷത്തില്‍ എത്തിയ സീരിയലിന്റെ സംവിധായകന് ഗിരീഷ് കോന്നി ആണ്. ഫ്ലവേര്‍സ് മൂവി ഇന്റര്‍നാഷണല്‍ ആദ്യമായി നിര്‍മ്മിച്ച സിനിമാറ്റിക് സീരിയല്‍ ആണ് കൂടത്തായി. കൂടത്തായി കൊലപാതക പരമ്പരയിലെ മൂന്ന് കേസുകളില്‍ ഇനിയും അന്വേഷണം പൂര്‍ത്തിയാക്കാനുണ്ടെന്നും ഈ സാഹചര്യത്തില്‍ ഈ സാഹചര്യത്തില്‍ ചാനല്‍ സീരിയില്‍ സംപ്രേക്ഷണം ചെയ്യുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും മുഹമ്മദ് ചൂണ്ടിക്കാട്ടി.