16 ഫെബ്രുവരി വൈകുന്നേരം 4 മണിക്ക് മമ്മാലി എന്ന ഇന്ത്യക്കാരൻ സിനിമയുടെ പ്രീമിയര്‍ ഷോ
കാർത്തിക് മീഡിയയുടെ ബാനറിൽ അരുൺ എൻ ശിവൻ സംവിധാനം നിർവ്വഹിച്ച മമ്മാലി ഇന്ത്യക്കാരൻ സിനിമ ഇതാദ്യമായി കൈരളി ടിവി സംപ്രേക്ഷണം ചെയ്യുന്നു. കിത്താബ് എന്ന നാടകത്തിലൂടെ ഏറെ ശ്രദ്ധേയനായ റഫീഖ് മംഗലശ്ശേരി കഥയും തിരക്കഥയും സംഭാഷണവുമൊരുക്കുന്ന ആദ്യ സിനിമയാണിത്. ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന മകൻ അന്‍വര്‍ കാരണം വിഷമിക്കുന്ന മമ്മാലി എന്ന ബാർബറുടെ കഥയാണു ചിത്രം പറയുന്നത്. കാർത്തിക് കെ നഗരം, മൻസിയ, പ്രകാശ് ബാരെ, വിജയൻ കാരന്തൂർ, സന്തോഷ് കീഴാറ്റൂർ, ജയപ്രകാശ് കുളൂർ, രാജേഷ് ശർമ്മ, ബാലൻ പാറക്കൽ, അപ്പുണ്ണി ശശി ഇരഞ്ഞിക്കൽ എന്നിവര്‍ മുഖ്യവേഷങ്ങളില്‍ എത്തുന്നു. പ്രൈം സമയത്ത് സിനിമയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയാണ് കൈരളി ഇപ്പോള്‍, ദിവസവും രാത്രി 9 മണിക്ക് സിനിമകള്‍ സംപ്രേക്ഷണം ചെയ്യുന്നു.
അഭിനേതാക്കള്‍
ഫാസിസം, ഗോരക്ഷ, മാവോയിസം, ട്രാൻസ്ജെൻഡർ, ഇസ്ലാമോഫോബിയ തുടങ്ങിയ പ്രമേയങ്ങള്‍ ചർച്ച ചെയ്യുന്ന മമ്മാലി എന്ന ഇന്ത്യക്കാരൻ സിനിമ കഴിഞ്ഞ വര്‍ഷം ഓഗസ്ത് 2 നാണു തീയെറ്ററുകളില്‍ എത്തിയത്. കഥ, തിരക്കഥ, സംഭാഷണം – റഫീഖ് മംഗലശേരി, ഛായാഗ്രഹണം – അഷ്റഫ് പാലാഴി, എഡിറ്റിങ് – മനു, ഗാനരചന – അന്‍വര്‍ അലി, സംഗീത സംവിധാനം – ഷമേജ് ശ്രീധര്‍ . നിരവധി ഹൃസ്വ ചിത്രങ്ങിലൂടെ പ്രശസ്തനായ കാര്‍ത്തികേയന്‍ വള്ളിക്കുന്നത്തു (കാർത്തിക് കെ നഗരം) ആണ് മമ്മാലിയുടെ വേഷം അവതരിപ്പിക്കുന്നത് . മരുമകള്‍ ഷെരീഫയുടെ വേഷത്തില്‍ മന്‍സിയ എത്തുന്നു.
ഈ സിനിമയൊക്കെ തീയേട്ടര് കണ്ടതാണോ ?