റേറ്റിംഗ് ചാര്‍ട്ടില്‍ അജയ്യരായി ഏഷ്യാനെറ്റ് വീണ്ടും – ഡിആർകെ ഫാന്‍സിനു നിരാശ മാത്രം
ഡിആർകെ (ഡോക്ടർ രജിത് കുമാർ) ഫാന്‍സ് സോറി, നിങ്ങള്‍ക്ക് നിരാശപ്പെടെണ്ടി വരുന്നു, ഏഷ്യാനെറ്റ് ആയിരം പോയിന്റ് നേടിയിരിക്കുകയാണ് നിങ്ങള്‍ നടത്തിയ കനത്ത പ്രതിഷേധത്തിനു നടുവിലും. 17.37 പോയിന്റ് നേടിയ സീരിയല്‍ കുടുംബവിളക്ക് ടോപ് ചാര്‍ട്ടില്‍ ഒന്നാമതായി. വാനമ്പാടി 16.04 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ്, കോവിഡ്-19 ബാധയുടെ പശ്ചാത്തലത്തില്‍ സീരിയല്‍ ഷൂട്ടിംഗ് , ഡബ്ബിംഗ് ഉള്‍പ്പടെയുള്ള പരിപാടികള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്.
ഇനി വരുന്ന ആഴ്ചകളില്‍ ഒറിജിനല്‍ കണ്ടന്‍റ് ടെലികാസ്റ്റ് ചെയ്യാന്‍ ഏഷ്യാനെറ്റ് അടക്കമുള്ള ചാനലുകള്‍ക്ക് സാധിക്കാതെ വരും. ഈ പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ സിനിമകള്‍, കഴിഞ്ഞു പോയ സീരിയല്‍ എപ്പിസോഡുകള്‍ എന്നിവയാണ് ചാനലുകള്‍ പ്ലാന്‍ ചെയ്യുന്നത്. കൈലാസനാഥന്‍ , അവിചാരിതം എന്നിവ ഏഷ്യാനെറ്റ് ഈ വരം മുതല്‍ ചാര്‍ട്ട് ചെയ്തു കഴിഞ്ഞു.
ജയസൂര്യ നായകനായ തൃശ്ശൂർപൂരം സിനിമയുടെ പ്രീമിയര്‍ ടെലികാസ്റ്റ് ഉടന്‍ വരുന്നു, ഏഷ്യാനെറ്റില്‍ . ഇതിന്റെ പ്രോമോ വീഡിയോകള്‍ ചാനല്‍ കാണിച്ചു തുടങ്ങി. മമ്മൂട്ടി നായകനായ ചരിത്ര സിനിമ മാമാങ്കം ആണ് ചാനല്‍ പ്രീമിയര്‍ ചെയ്യുന്ന മറ്റൊരു ചലച്ചിത്രം. ഡിആര്‍കെ ഫാന്‍സ് ഡോക്ടർ രജിത് കുമാർ ബിഗ്ഗ് ബോസ്സ് ഷോയില്‍ നിന്നും പുറത്താക്കപെട്ടത് മുതല്‍ കനത്ത പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ നടത്തിയത്.
ഏഷ്യാനെറ്റ് പരിപാടികള്‍ ടിആര്‍പ്പി
വാനമ്പാടി – 16.04
കുടുംബവിളക്ക് – 17.37
മൗനരാഗം – 12.89
നീലക്കുയിൽ – 11.31
കസ്തൂരിമാൻ – 11.31
ബിഗ്‌ബോസ് – 11.13
സീതകല്യാണം – 9.86
പൗർണമിതിങ്കൾ – 4.72