നവംബര് 20 മുതൽ എല്ലാ ശനി , ഞായർ ദിവസങ്ങളില്‍ രാത്രി 9 മണിമുതൽ ഡാൻസിംഗ് സ്റ്റാർസ്
ചലച്ചിത്ര-സീരിയൽ രംഗത്തെ പ്രമുഖ താരങ്ങളും റീൽസിലൂടെയും മറ്റ് സോഷ്യൽ മീഡിയകളിലൂടെയും പ്രശസ്തരായവരും പങ്കെടുക്കുന്ന ഡാൻസ് റിയാലിറ്റി ഷോ ” ഡാൻസിങ് സ്റ്റാർസ് “ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.
പ്രേക്ഷകരെ ആസ്വാദനത്തിന്റെ പുതിയതലത്തിലേക്ക് കൊണ്ടുപോകുന്ന ” ഡാൻസിംഗ് സ്റ്റാർസ്സിൽ ” പ്രിയതാരങ്ങൾ രണ്ടുപേരടങ്ങുന്ന 12 ടീമുകളാണ് മത്സരിക്കുന്നത് . പ്രശസ്ത നടിയും നർത്തകിയുമായ ആശ ശരത് , മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് , യുവാനായികമാരിൽ ശ്രദ്ധേയായ ദുർഗ്ഗ കൃഷ്ണ എന്നിവരാണ് വിധികർത്താക്കൾ . കൂടാതെ ചലച്ചിത്രതാരം ശില്പ ബാല , നൃത്തസംവിധായകരായ ബിജു ധ്വനിതരംഗ് , ജോബിൻ തുടങ്ങിയവർ സൂപ്പർ മാസ്റ്ററായും ആർ ജെ കാർത്തിക് , സിത്താര എന്നിവർ അവതാരകരായും എത്തുന്നു.
ഡാന്‍സ് റിയാലിറ്റി ഷോ
” ഡാൻസിംഗ് സ്റ്റാർസ്സിന്റെ ” ഔദ്യോഗിക ഉദ്ഘാടനം മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയർ , വിധികർത്താക്കൾ തുടങ്ങിയവർ ചേർന്ന് ഭദ്രദീപം കൊളുത്തി നിർവഹിച്ചു .” ഡാൻസിംഗ് സ്റ്റാർസ്സിന്റെ ” ലോഞ്ച് ഇവന്റിൽ മത്സരാർത്ഥികളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നതോടൊപ്പം വിധികർത്താക്കളായ ആശ ശരത് , ദുർഗ്ഗ കൃഷ്ണ , ശ്രീശാന്ത് എന്നിവരുടെ നൃത്തവിരുന്നും മറ്റു കലാരൂപങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട് . തുടർന്ന് മഞ്ജു വാരിയരും മത്സരാര്ഥികളും വിധികർത്താക്കളും ചേർന്ന് വിവിധ ഗാനങ്ങൾക്ക് ചുവടുവച്ചു.
ഏഷ്യാനെറ്റ് റിയാലിറ്റി ഷോ
” ഡാൻസിംഗ് സ്റ്റാർസ്സിന്റെ ലോഞ്ച് ഇവന്റ് നവംബർ 19 രാത്രി 7.30 മുതൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു .
” അഡാർ ആട്ടം , ടമാർ ആഘോഷം ” എന്ന ടാഗ് ലൈൻ അന്വർത്ഥമാക്കുന്നവിധത്തിൽ നൃത്തവും അതിരുകളില്ലാത്ത ആഘോഷവുമായി ” ഡാൻസിംഗ് സ്റ്റാർസ് ” നവംബര് 20 മുതൽ എല്ലാ ശനി , ഞായർ ദിവസങ്ങളിലും രാത്രി 9 മണിമുതൽ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു .