മിനിസ്ക്രീനിലും പ്രതിസന്ധി സൃഷ്ട്ടിച്ചു കൊറോണ വൈറസ്
ലോകം മുഴുവന്‍ ആശങ്ക വിതച്ച കോവിഡ്19 മലയാളം ടെലിവിഷൻ മേഖലയെയും സാരമായി ബാധിക്കുന്നു. മുന്‍നിര ചാനല്‍ ഏഷ്യാനെറ്റ് പ്രൈം ടൈം മുഴുവന്‍ ഇടവേളകള്‍ ഇല്ലാതെ പരിപാടികള്‍ ആസ്വദിക്കാം എന്നൊരു പ്രോമോ ഇറക്കിക്കഴിഞ്ഞു. സീരിയലുകളുടെ ദൈര്‍ഖ്യം കുറച്ചാവും ഇനി വരുന്ന ദിവസങ്ങളില്‍ സംപ്രേക്ഷണം ഉണ്ടാവുക, പ്രൈം ടൈം സീരിയലുകള്‍ സംപ്രേക്ഷണം ചെയ്യുന്ന ചാനലുകള്‍ക്ക് തിരിച്ചടിയാവുകയാണ് നിലവിലെ സാഹചര്യം. രോഗം പകരുന്നത് തടയുന്നതിനായി സ്വീകരിക്കുന്ന മുന്‍കരുതലുകള്‍ സീരിയലുകളുടെ ഷൂട്ടിംഗ് തടസ്സപ്പെടുത്തുന്നു. ഏഷ്യാനെറ്റ് മാര്‍ച്ച് 30 മുതല്‍ തുടങ്ങാനിരുന്ന അമ്മയറിയാതെ പരമ്പരയുടെ പ്രീമിയര്‍ മാറ്റി വച്ചു. സൂര്യ ടിവി യിൽ ഈ മാസം സംപ്രേക്ഷണം ചെയ്യാനിരുന്ന പരമ്പരകളായ യദു നന്ദനം, പുഷ്പക വിമാനം എന്നിവ ഉടനെയുണ്ടാവില്ല.
മലയാളം സീരിയലുകള്‍
ഏഷ്യാനെറ്റിനു പിന്നാലെ മറ്റു ചാനലുകളും സീരിയലുകളുടെ പ്രക്ഷേപണത്തില്‍ നീക്കുപോക്കുകള്‍ നടത്തിയേക്കും, കൂടുതല്‍ സമയവും സിനിമകള്‍ കാണിക്കുന്ന കൈരളി ടിവി പോലെയുള്ള ചാനലുകളെ കൊറോണ അധികം ബാധിക്കില്ല എന്ന് കരുതാം.
കൊറോണ വൈറസ് ഈ വര്‍ഷത്തെ വിഷു , ഈസ്റ്റര്‍ ആഘോഷങ്ങളുടെയും ശോഭ കെടുത്തുമെന്നാണ് കരുതപ്പെടുന്നത്, 2018ഇല്‍ കേരളത്തെ ബാധിച്ച പ്രളയം ആ വര്‍ഷത്തെ ഓണത്തെ ബാധിച്ചിരുന്നു. മുന്‍നിര ചാനലുകള്‍ ആരും തന്നെ പ്രീമിയര്‍ ചിത്രങ്ങള്‍ സംപ്രേക്ഷണം ചെയ്യുകയുണ്ടായില്ല. കോവിഡ്19 നിയന്ത്രണ വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ പ്രകാരം കേരളത്തിലെ സിനിമാ പ്രദര്‍ശന ശാലകള്‍ ഇപ്പോള്‍ അടഞ്ഞു കിടക്കുകയാണ്. ഏഷ്യാനെറ്റ് റിയാലിറ്റി ഷോ ബിഗ്ഗ് ബോസ്സ് സീസണ്‍ 2 മലയാളം പരിപാടിക്ക് എന്തെങ്കിലും തടസ്സം നേരിടുമോയെന്നു കണ്ടറിയണം.
ഏഷ്യാനെറ്റ് പ്രൈം ടൈം
05.30 – കണ്ണൻെറരാധ
06.30 – പൗർണമിത്തിങ്കൾ
06.55 – സീതാ കല്യാണം
07.20 – വാനമ്പാടി
07.45 – കുടുംബവിളക്ക്
08.10 – മൗനരാഗം
08.35 – കസ്തൂരിമാൻ
08.55 – നീലക്കുയിൽ
09.15 – ബിഗ് ബോസ് മലയാളം സീസൺ 2
10.45 – ബിഗ് ബോസ് പ്ലസ്