മിസ്റ്റര്‍ & മിസ്സിസ് സീ കേരളം ചാനല്‍ റിയാലിറ്റി ഷോ മത്സരാര്‍ത്ഥികള്‍ ഇവരാണ്

ഒക്ടോബർ 4 ഞായറാഴ്ച 7 മണി മുതൽ ആരംഭിക്കുന്നു മിസ്റ്റര്‍ & മിസ്സിസ് റിയാലിറ്റി ഷോ

മിസ്റ്റര്‍ & മിസ്സിസ് റിയാലിറ്റി ഷോ
Contestants of Mr and Mrs Show Zee Keralam

സീ കേരളത്തിലെ പുതുപുത്തൻ റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന എട്ട് ദമ്പതിമാർ ആരൊക്കെയാണെന്ന പ്രേക്ഷകരുടെ ആകാംക്ഷക്ക് വിരാമമിട്ട് സീ കേരളം ചാനല്‍. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ പ്രശസ്തി നേടിയ ഈ എട്ട് ദമ്പതികൾക്കുമായി ചാനൽ ഈയടുത്ത് ഒരു ഫോട്ടോ ഷൂട്ട് നടത്തിയിരുന്നു. അതിന്റെ വിശേഷങ്ങൾ ചാനലിന്റെ സോഷ്യൽ മീഡിയയിലൂടെ ഉടൻ പുറത്തുവരും, രസകരമായ ഒരു റിയാലിറ്റി ഷോയാകും മിസ്റ്റർ & മിസ്സിസ് എന്ന് ഉറപ്പിച്ചു പറയുകയാണ് ചാനൽ. രസകരങ്ങളായ ഒരു പിടി മത്സരങ്ങളും നർമ്മരംഗങ്ങളും കോർത്തിണക്കിയ ഒരു പരിപാടിയാകും ഇത്. കണ്ടു മടുത്ത ഫോർമാറ്റുകളിൽ നിന്ന് ഒരു മാറ്റം കൂടിയാകും ഈ പുത്തൻ റിയാലിറ്റി ഷോ എന്നാണ് അണിയറ ഭാഷ്യം.

സീ കേരളം മിസ്റ്റര്‍ & മിസ്സിസ്

ദമ്പതികള്‍ഇമേജ്സ്ഥലം
മീത്ത് – മിരിMeeth and Miriകണ്ണൂര്‍
സഞ്ജു – ലക്ഷ്മിSanju and Lakshmiഅടൂര്‍ – പത്തനംതിട്ട
സുമിത്ത് – ഹിമSumith and Himaകൊടുങ്ങല്ലൂര്‍ – തൃശ്ശൂർ
നിഷാര്‍ – ഷിജിതNishar and Shejithaതൃശ്ശൂർ
നിഖിൽ – ലെനNikhil and Lenaവര്‍ക്കല
അജിത് – ഡോണAjith and Donaതൊടുപുഴ
ബിബിൻ – ജെസ്നBibin and Jesnaപെരുമ്പാവൂര്‍
രഞ്ജിത്ത് – രാജിRenjith and Rijiകോട്ടയം

എട്ട് ദമ്പതിമാരെയും സോഷ്യൽ മീഡിയയിലെ അവരുടെ ജനപ്രീതിയും ഉള്ളടക്കത്തിന്റെ നിലവാരവും അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുതിരിക്കുന്നത്. കണ്ണൂരിൽ നിന്നുള്ള മീത്തും മിരിയും, പത്തനംതിട്ട ജില്ലയിലെ അടൂരിൽ നിന്നുള്ള സഞ്ജുവും ലക്ഷ്മിയും, തൃശ്ശൂർ ജില്ലയിലെ കോടുങ്ങലൂരിൽ നിന്നുമുള്ള സുമിത്തും ഹിമയും, തൃശ്ശൂരിൽ നിന്നുള്ള നിഷാറും ഷിജിതയും, വർക്കലയിൽ നിന്നുള്ള നിഖിൽ, ലെന, എറണാകുളം ജില്ലയിലെ തോടുപുഴയിൽ നിന്നുള്ള അജിത്, ഡോണ,പെരുമ്പാവൂരിൽ നിന്നുള്ള ബിബിൻ, ജെസ്ന കോട്ടയത്തിൽ നിന്നുള്ള രഞ്ജിത്ത്, രാജി എന്നിവരാണ് മിസ്റ്റര്‍ & മിസ്സിസ് ഷോയിൽ പങ്കെടുക്കുന്ന ആ എട്ട് ദമ്പതികൾ.

Mr and Mrs Show Zee Keralam Channel
Mr and Mrs Show Zee Keralam Channel

മലയാളം റിയാലിറ്റി ഷോ

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയോടെയാണ്‌ മിസ്റ്റർ & മിസ്സിസ് അണിയറയിൽ ഒരുങ്ങുന്നത്. ഒരിടവേളക്ക് ശേഷം മലയാളികളുടെ പ്രിയ താരം ജി പി എന്ന ഗോവിന്ദ് പദ്മസൂര്യ വിധികർത്താവായി എത്തുന്ന പ്രോഗ്രാം കൂടിയാണ് ഇത്. ആദ്യമായി ഒരു വിധികർത്താവിന്റെ വേഷത്തിൽ എത്തുന്നതിന്റെ ത്രില്ലിലാണ് താനെന്ന് അദ്ദേഹം ഇൻസ്റാഗ്രാമിലൂടെ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു.ഇവരെ കൂടാതെ, സരിഗമപ കേരളത്തിന്റെ ജനപ്രിയ അവതാരകൻ ജീവ ജോസഫും അദ്ദേഹത്തിന്റെ ജീവിത പങ്കാളി അപർണ തോമസും അവതാരകരായി ഷോയിൽ ഉണ്ടാകും.

Upcoming Zee Keralam Programs
Upcoming Zee Keralam Programs
കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment