ട്രായ് ചാനൽ സെലക്ടർ ആപ്പ്ളിക്കേഷൻ – നിലവിലെ ചാനലുകളില്‍ മാറ്റം വരുത്തണോ , പുതിയവ സബ്സ്ക്രൈബ് ചെയ്യണോ ?

കേബിള്‍/ഡിറ്റിഎച്ച് ചാനല്‍ സബ്സ്രിപ്ക്ഷന്‍ എഡിറ്റ്‌ ചെയ്യാന്‍ ട്രായ് ചാനൽ സെലക്ടർ ആപ്പ്

ട്രായ് ചാനൽ സെലക്ടർ ആപ്പ്ളിക്കേഷൻ
Download TRAI Channel Selector App

ട്രായ് ആപ്പ്ളിക്കേഷന്‍ ഉപയോഗിച്ച് ഉപഭോക്താള്‍ക്ക് സര്‍വീസ് പ്രൊവൈഡറുടെ സഹായം ആവശ്യമില്ലാതെ തന്നെ തങ്ങളുടെ ചാനല്‍ ലിസ്റ്റ് അപ്പ്ഡേറ്റ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു ഓപ്പണ്‍ ചെയ്യുക, നിലവില്‍ എയര്‍ടെല്‍ , ഡിഷ്‌ ടിവി , ഡി2എച്ച് , ടാറ്റാ സ്കൈ , ഏഷ്യാനെറ്റ്‌ കേബിള്‍ വിഷന്‍ , ഹാത്ത് വേ തുടങ്ങിയവയാണ് ഇതുവഴി മാനേജ് ചെയ്യാന്‍ സാധിക്കുന്നത്‌.

https://www.facebook.com/keralatv/videos/646593699263503/

ആപ്പ് ഡൌണ്‍ലോഡ് ചെയ്ത ശേഷം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചു (സര്‍വീസ് പ്രൊവൈഡറുമായി കണക്റ്റ് ചെയ്തിരിക്കുന്ന) ഒറ്റിപി വഴി ലോഗിന്‍ ചെയ്യുക. നിങ്ങളുടെ നിലവിലെ സബ്സ്രിപ്ക്ഷന്‍ എഡിറ്റ് ചെയ്തു പുതിയ ഉള്‍പ്പെടുത്താനും പഴയ ചാനലുകള്‍ നീക്കം ചെയ്യാനും ഇതുവഴി സാധിക്കും.

ട്രായ് ചാനൽ സെലക്ടർ ആപ്പ്

1, പ്ലേ സ്റ്റോറില്‍ നിന്നും ” TRAI Channel Selector ” സേര്‍ച്ച്‌ ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യുക ,അല്ലെങ്കില്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
2, സേവനദാതാവിനെ സെലെക്റ്റ് ചെയ്യുക – എയര്‍ടെല്‍ , ഏഷ്യാനെറ്റ്‌ കേബിള്‍ വിഷന്‍, വീഡിയോകോണ്‍ ഡി2എച്ച്, ഡിഷ്‌ ടിവി , ഹാത്ത് വേ ഡിജിറ്റല്‍ , ഇന്‍ ഡിജിറ്റല്‍ , സിറ്റി നെറ്റ് വര്‍ക്ക്സ് , ടാറ്റാ സ്കൈ – നിലവില്‍ ഇത്രയും സര്‍വീസ് ലിസ്റ്റ് ആണുള്ളത്

Select Service from List
Select Service from List

3, മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക (ഒറ്റിപി വഴി)

ഇനി നിങ്ങള്‍ക്ക് സബ്സ്രിപ്ക്ഷന്‍ എഡിറ്റ്‌ ചെയ്യാന്‍ സാധിക്കും, സേര്‍ച്ച്‌ ബോക്സില്‍ നിന്നും ചാനലുകള്‍ എളുപ്പത്തില്‍ കണ്ടുപിടിക്കാം. തിരുത്തലുകള്‍ ചെയ്ത ശേഷം ഒപ്റ്റിമൈസ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക കണ്‍ഫര്‍മേഷന്‍ മെസ്സേജ് ലഭിക്കും.

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment