സംപ്രേക്ഷണ സമയമാറ്റവുമായി ബിഗ്ഗ് ബോസ്സ് 2 മലയാളം
ജനപ്രിയ റിയാലിറ്റി ഷോ ബിഗ്ഗ് ബോസ്സ് 2 മലയാളം ഇനി മുതല്‍ എല്ലാ ദിവസവും രാത്രി 9 മണി മുതല്‍ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്നു, പരിപാടിക്ക് ലഭിച്ച ജനപിന്തുണയും മികച്ച ടിആര്‍പ്പി റേറ്റിങ്ങുമാണ് ചാനലിനെ സമയദൈര്‍ഖ്യം കൂട്ടുന്നതിനു പ്രേരിപ്പിച്ചത്. മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ അവതാരകനായെത്തുന്ന പരിപാടി ഏറ്റവും ഒടുവില്‍ നേടിയത് 11+ റേറ്റിംഗ് ആണ്. അമ്പതു ദിവസങ്ങള്‍ പിന്നിട്ട ബിഗ്ഗ് ബോസ്സ് 2 സോഷ്യല്‍ മീഡിയയിലും തരംഗമാണ്. ഓണ്‍ലൈന്‍ വോട്ടിങ്ങിനായി ഹോട്ട് സ്റ്റാര്‍ ആപ്പ് ഉപയോഗപ്പെടുത്തി നിരവധി ആളുകള്‍ എല്ലാ ആഴ്ചയിലും നടക്കുന്ന എവിക്ഷനില്‍ തങ്ങളുടെ റോള്‍ നിര്‍വഹിക്കുന്നു.
ബിഗ് ബോസ് സമയമാറ്റം
പൊതു ആവശ്യം കാരണം, ഏഷ്യാനെറ്റ് മാർച്ച് 9 മുതൽ ജനപ്രിയ ഷോകളുടെ ടെലികാസ്റ്റ് സമയത്തിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ജനപ്രിയ ഷോ “ബിഗ് ബോസ് 2” ഇനി മുതല്‍ എല്ലാ ദിവസവും 9.00 PM മുതൽ 10.30 PM വരെ സംപ്രേഷണം ചെയ്യും. എല്ലാ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും 8.30 പിഎം മുതൽ “കസ്തൂരിമാൻ”, “നീലകുയിൽ” ബാക്ക് ടു ബാക്ക് ടെലികാസ്റ്റ്. കൂടാതെ, കണ്ണന്‍റെ രാധ പരമ്പര എല്ലാ തിങ്കൾ മുതൽ വെള്ളി വരെ 5.00 PM മുതൽ 6.00 PM വരെ സംപ്രേഷണം ചെയ്യും.
ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് നേടിയ മികച്ച ടിആര്‍പ്പിയുടെ പിന്‍ബലത്തില്‍ ചാനല്‍ മൊത്തം പോയിന്റ് ആയിരം കടന്നു. മുഴുവന്‍ മലയാളം വിനോദ ചാനലുകളുടെയും റേറ്റിംഗ് അറിയാം.
ഏഷ്യാനെറ്റ് പരമ്പരകളുടെ റ്റിആര്‍പ്പി
കുടുംബവിളക്ക് – 15.2
വാനമ്പാടി – 14.6
മൌനരാഗം – 13.2
കസ്തൂരിമാന്‍ – 12
നീലക്കുയില്‍ – 10.8
സീതാ കല്യാണം – 6.6
പൌര്‍ണ്ണമി തിങ്കള്‍ – 3.2