ബാര്‍ക്ക് ആഴ്ച്ച 24 – മലയാളം ചാനല്‍ ടിആര്‍ആപ്പി പോയിന്‍റ്
വിനോദ ചാനലുകളില്‍ ഏഷ്യാനെറ്റ് തങ്ങളുടെ അപ്രമാദിത്യം വീണ്ടുക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ആഴ്ച്ചകളില്‍ കണ്ടുവരുന്നത്. പുതുതായി ആരംഭിച്ച സീരിയലുകള്‍ കൂടി എത്തുന്നതോടെ മലയാളം ചാനല്‍ ടിആര്‍പ്പി ടേബിളില്‍ മറ്റുള്ളവരെ പിന്നിലാക്കി ഏഷ്യാനെറ്റ് ബഹുദൂരം മുന്നേറും. ലോക്ക് ഡൌണ്‍ സമയത്ത് സിനിമകളിലൂടെ തങ്ങള്‍ക്കു കിട്ടിയ മുന്‍തൂക്കം നിലനിര്‍ത്താന്‍ സൂര്യാ ടിവിയും ശ്രമിക്കുന്നു.
പുതുതായി ആരംഭിച്ച പരമ്പരകള്‍ നമുക്ക് പാര്‍ക്കുവാന്‍ മുന്തിരി തോപ്പുകള്‍, അമ്മയറിയാതെ എന്നിവയുടെ പ്രകടനം അടുത്ത ആഴ്ച്ചയില്‍ അറിയാന്‍ സാധിക്കും.
പ്രൈം സമയത്ത് കൂടുതല്‍ സീരിയലുകള്‍ ഉള്‍പ്പെടുത്താനുള്ള നീക്കങ്ങളാണ് നിലവിലെ രണ്ടാം സ്ഥാനക്കാരുടെ പരിശ്രമം. ഫ്രഷ് കണ്ടന്‍റ് ഇല്ലാതെ തന്നെ തങ്ങളുടെ പോയിന്‍റുകളില്‍ ഒരു കുറവും വരാതെ നോക്കുകയാണ് ഫ്ലവേര്‍സ് ചാനല്‍. ആഴ്ച്ച 23 റിപ്പോര്‍ട്ടില്‍ നാലാം സ്ഥാനത്തേക്ക് നീക്കപ്പെട്ടത് ഒഴിവാക്കാന്‍ മഴവില്‍ മനോരമയും ശ്രമിക്കുന്നു. ഉടന്‍ പടം സീസണ്‍ 3 ചാനല്‍ അടുത്ത ആഴ്ച ആരംഭിക്കുകയാണ്.
ബാര്‍ക്ക് ആഴ്ച്ച 24 പോയിന്‍റ് നില
Channel | Week 24 | Week 23 | Week 22 | Week 21 |
അമൃത ടിവി | 67 | 72 | 79.58 | 84.19 |
ഏഷ്യാനെറ്റ് | 720 | 575 | 529.48 | 433.85 |
കൈരളി ടിവി | 145 | 121 | 128.51 | 162.01 |
സൂര്യാ ടിവി | 327 | 337 | 284.59 | 318.59 |
മഴവില്‍ മനോരമ | 290 | 265 | 290.56 | 352.81 |
ഫ്ലവേര്‍സ് ചാനല്‍ | 254 | 289 | 258.4 | 280.38 |
സീ കേരളം | 177 | 172 | 178.12 | 155.18 |
മലയാളം ചാനല്‍ പ്രീമിയര്‍ ചലച്ചിത്രങ്ങള്‍
അസ്കര്‍ അലി നായകനായ ജീം ബൂം ബാ മലയാളം സിനിമയുടെ ആദ്യ പ്രദര്‍ശനം സൂര്യാ ടിവിയില്‍ – ശനി വൈകുന്നേരം 6:30 ന്
ജയരാജ് സംവിധാനം ചെയ്തു രഞ്ജി പണിക്കർ , ആശ ശരത് എന്നിവര്‍ അഭിനയിച്ച ഭയാനകം സിനിമയുടെ പ്രീമിയര്‍ ഷോ 27 ജൂണ്‍, ശനി വൈകുന്നേരം 6:00 മണിക്ക് ഏഷ്യാനെറ്റില്‍.
അര്‍ജുന്‍ റെഡ്ഡി മലയാളം പതിപ്പ് ഞായര്‍ വൈകുന്നേരം 6:00 മണിക്ക് ഏഷ്യാനെറ്റില്‍, വിജയ് ദേവരകൊണ്ട , ശാലിനി പാണ്ഡെ എന്നിവര്‍ മുഖ്യവേഷങ്ങളില്‍ എത്തുന്നു.
Check latest trp points of Malayalam GEC for the week 24, Asianet , Surya TV, Zee Keralam, mazhavil Manorama, Amrita TV, Kairali TV etc. We will update news channel trp shortly.
Asianet puthiya programs