ജനപ്രിയ മലയാളം ചാനലുകള്‍ , പരിപാടികള്‍ – ഏറ്റവും പുതിയ ബാർക്ക് റേറ്റിംഗ്
ഫെബ്രുവരി 22 മുതല്‍ 28 വരെയുള്ള കാലയളവില്‍ മലയാളം ടെലിവിഷന്‍ ചാനലുകള്‍ മൊത്തത്തില്‍ നേടിയ റേറ്റിംഗ് പോയിന്‍റുകള്‍, സീരിയലുകള്‍ , സിനിമകള്‍, മറ്റു പരിപാടികള്‍ ഇവ നേടിയ ടിആര്‍പ്പി റിപ്പോര്‍ട്ട് ആണ് ബാര്‍ക്ക് ഈ ആഴ്ച പുറത്തു വിട്ടത്. അതിശയങ്ങള്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ല എന്നാണ് ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ സാധിക്കുന്നത്, ഏഷ്യാനെറ്റ് തങ്ങളുടെ മൃഗീയ ഭൂരിപക്ഷം തുടരുക തന്നെയാണ്.
ഒരിക്കല്‍ കൂടി മഴവില്‍ മനോരമ രണ്ടാം സ്ഥാനത്ത് തുടരുന്നു, ഫ്ലവേര്‍സ് വീണ്ടും മൂന്നാമതായി തുടരുകയാണ്. നാലാം സ്ഥാനത്തിനായി സൂര്യ ടിവിയും സീ കേരളവും തമ്മില്‍ കടുത്ത മത്സരം നടക്കുകയാണ്. സിനിമകളുടെ പിന്‍ബലത്തില്‍ കൈരളി ടിവി ഒരിക്കല്‍ കൂടി നൂറു പോയിന്‍റുകള്‍ കടന്നിരിക്കുന്നു.
ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് സംപ്രേക്ഷണം ചാനലിന് മികച്ച നേട്ടം ഉണ്ടാക്കിയിട്ടുണ്ട്, കഴിഞ്ഞ 22, 23 ദിവസങ്ങളില്‍ വൈകുന്നേരം 7 മണിക്കാണ് ചാനല്‍ പ്രൌഡഗംഭീരമായ താരനിശ ടെലിക്കാസ്റ്റ് ചെയ്തത്, സീരിയലുകളില്‍ കുടുംബവിളക്ക് , വാനമ്പാടി ഇവയുടെ അപ്രമാധിത്യം തുടരുകയാണ്. മറ്റു പരമ്പരകളും ബിഗ് ബോസ് മലയാളവും ഏഷ്യാനെറ്റ് ചാനലിന് ബാർക്ക് റേറ്റിംഗില്‍ നേട്ടം ഉണ്ടാക്കുന്നു.
മലയാളം ചാനലുകളുടെ ബാര്‍ക്ക് പ്രകടനം
ചാനല്‍ | ആഴ്ച | ||
8 | 7 | 6 | |
ഏഷ്യാനെറ്റ് | 1034 | 987 | 1021 |
മഴവില്‍ മനോരമ | 267 | 288 | 259 |
ഫ്ലവേര്‍സ് | 236 | 256 | 253 |
സൂര്യാ ടിവി | 211 | 191 | 198 |
സീ കേരളം | 195 | 205 | 194 |
കൈരളി ടിവി | 131 | 126 | 109 |
ഏഷ്യാനെറ്റ് പ്ലസ് | ലഭ്യമല്ല | ലഭ്യമല്ല | ലഭ്യമല്ല |
ഏഷ്യാനെറ്റ് മൂവിസ് | ലഭ്യമല്ല | ലഭ്യമല്ല | ലഭ്യമല്ല |
സൂര്യാ മൂവിസ് | ലഭ്യമല്ല | ലഭ്യമല്ല | ലഭ്യമല്ല |
അമൃത ടിവി | 51 | 51 | 41 |