കിംഗ് ഓഫ് കൊത്ത, വാലാട്ടി എന്നിവയാണ് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ക്രിസ്തുമസ് പരിപാടികളും പ്രീമിയര്‍ സിനിമകള്‍
ക്രിസ്തുമസ്സിന് പുതുമയാർന്നതും വൈവിധ്യമാർന്നതുമായ പരിപാടികളുമായി ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.ഡിസംബർ 24 ഞായറാഴ്ച രാവിലെ 9 മണിക്ക് മോഹൻലാൽ , പൃഥ്വിരാജ് , മീന , കല്യാണി പ്രിയദർശൻ , ലാലു അലക്സ് , കനിഹ , ഉണ്ണി മുകുന്ദൻ തുടങ്ങിയ വൻതാരനിരയിൽ എത്തിയ സൂപ്പർ ഹിറ്റ് ചലച്ചിത്രം ” ബ്രോ ഡാഡി.
ഉച്ചക്ക് 12.30 ന് യുവതാരനിര അണിനിരന്ന ചലച്ചിത്രം ” നെയ്മറും ” വൈകുന്നേരം 4 മുതൽ രാത്രി 7 വരെ സ്റ്റാർ സിംഗർ സീസൺ 9 മെഗാ ക്രിസ്തുമസ് സ്പെഷ്യൽ എപ്പിസോഡും രാത്രി 7 മണിക്ക് വേൾഡ് ടെലിവിഷൻ പ്രീമിയർ ഷോയിൽ കൊത്തയുടെ പ്രതികാരത്തിന്റെ കഥപറയുന്ന ദുൽഖർ സൽമാന്റെ മാസ് ആക്ഷൻ ചലച്ചിത്രം “കിംഗ് ഓഫ് കൊത്തയും ” സംപ്രേക്ഷണം ചെയ്യുന്നു .
ന്യൂസ് മലയാളം 24*7 ചാനൽ മെയ് 27 ന് രാവിലെ 11:30 ന് ലോഞ്ച് ചെയ്യുന്നു – ഏറ്റവും പുതിയ മലയാളം വാർത്താ ചാനൽ
ക്രിസ്തുമസ് ടിവി പരിപാടികള്‍
ഡിസംബർ 25 , ക്രിസ്തുമസ് ദിനത്തിൽ രാവിലെ 6 മണിക്ക് പ്രേക്ഷകഹൃദയം കീഴടക്കിയ ചലച്ചിത്രം ” പൂക്കാലവും ” 9 മണിക്ക് ഫഹദ് ഫാസിലിന്റെ മനോഹരചിത്രം ” പാച്ചുവും അത്ഭുതവിളക്കും ” ഉച്ചക്ക് 12.30 നു ആക്ഷനും പ്രണയവും സൗഹൃദവും നിറഞ്ഞ സൂപ്പർ ഹിറ്റ് ചലച്ചിത്രം ” ആർഡിഎക്സ് ” .
വൈകുന്നേരം 4 മണിക്ക് വേൾഡ് ടെലിവിഷൻ പ്രീമിയർ ഷോയിൽ ചലച്ചിത്രം ” വാലാട്ടിയും ” സംപ്രേക്ഷണം ചെയ്യുന്നു. കൂടാതെ വൈകുന്നേരം 6.30 മുതൽ രാത്രി 10.30 വരെ ജനപ്രിയപരമ്പരകളായ കാതോട് കാതോരം , സാന്ത്വനം , ഗീതാഗോവിന്ദം , ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം , പത്തരമാറ്റ് , മൗനരാഗം , ഗൗരിശങ്കരം , കുടുംബവിളക്ക് എന്നിവയും സംപ്രേക്ഷണം ചെയ്യുന്നു.
ഏഷ്യാനെറ്റ് മൂവിസ്
ക്രിസ്മസ് ദിനത്തിൽ ഏഷ്യാനെറ്റ് മൂവിസിൽ രാവിലെ 7 മുതൽ സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളുടെ സംപ്രേക്ഷണം ആരംഭിക്കുന്നു . ഇട്ടിമാണി മെയ്ഡ് ഇൻ ചൈന , മിന്നൽ മുരളി , കേശു ഈ വീടിന്റെ ഐശ്വര്യം , കാന്താര , ബ്രോ ഡാഡി , നാ താൻ കേസ് കൊട് തുടങ്ങിയ ചലച്ചിത്രങ്ങൾ ഒന്നിനുപുറകേ ഒന്നായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.
ഏഷ്യാനെറ്റ് പ്ലസിൽ രാവിലെ 9 മണിമുതൽ തീർപ്പ് , ലളിതം സുന്ദരം , ഒരു തെക്കൻ തല്ലു കേസ് , കണ്മണി റാംബോ ഖാദിജ എന്നീ ചിത്രങ്ങളും സംപ്രേക്ഷണം ചെയ്യുന്നു.