ബോക്സ്ഓഫീസിൽ വൈൽഡ് ഫയറായ ” പുഷ്പ 2 : ദി റൂൾ ” ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ

Pushpa 2 The Rule on Asianet
Pushpa 2 The Rule on Asianet

കനൽ ഒരു തരി മതി കാട്ടുതീ ആയി പടരാൻ…അങ്ങനെ ‘വൈൽഡ് ഫയർ’ ആയി മാറിയ പുഷ്പരാജിന്റെ തേർവാഴ്ചയുടെ കഥ ” പുഷ്പ 2 ദ് റൂൾ‍‍‍‍‍‍‍‍‍ ” ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ വിഷു സ്പെഷ്യലായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.

പുഷ്പരാജായി അല്ലു അർജുൻ വീണ്ടും സ്ക്രീനിൽ തന്റെ സ്വാഗ് പ്രകടിപ്പിക്കുന്ന പുഷ്പ 2, ആക്ഷൻ രംഗങ്ങൾ, കുടുംബബന്ധങ്ങൾ, ഐഡന്റിറ്റി തേടൽ എന്നിവയുടെ മിശ്രണമാണ്. ഫഹദ് ഫാസിൽ വില്ലനായും രശ്മിക മന്ദാന നായികയായും എത്തുന്നു.

പുഷ്പ രാജ് – ഷെഖാവത്ത് എന്നിവർ തമ്മിലുള്ള വൈരത്തിന്‍റെ മൂര്‍ത്തമായ സീനുകളും, ഒപ്പം പുഷ്പ എന്ന ഫാമിലിമാനും അതില്‍ ഭാര്യയായ ശ്രീവല്ലിയുടെ ഒരു ആഗ്രഹവും അതിന്‍റെ പൂര്‍ത്തികാരണവും, അവസാനം തന്‍റെ ഐഡന്‍റിറ്റി കണ്ടെത്തുന്ന പുഷ്പയും ഇങ്ങനെ മൂന്നായി തിരിക്കാം ശരിക്കും സിനിമയെ.

ഇന്ത്യന്‍ സിനിമ ലോകത്ത് അടുത്തകാലത്ത് ഏറ്റവും വലിയ ഹൈപ്പില്‍ വന്ന ചലച്ചിത്രമാണ് പുഷ്പ 2 ദ റൂള്‍. പുഷ്പ ദ റൈസ് എന്ന 2021 ലെ പാന്‍ ഇന്ത്യന്‍ ഹിറ്റായിരുന്നു. രണ്ടാം ഭാഗമായ പുഷ്പ 2 ദ റൂള്‍ പാന്‍ ഇന്ത്യന്‍ ലെവലിൽ വിജയം ഇരട്ടിയാക്കി. അതോടൊപ്പം പുഷ്പയുടെ ഗാഥ ഇവിടെ അവസാനിപ്പിക്കുന്നില്ല എന്ന സൂചനയും ചിത്രം അവസാനം നല്‍കുന്നുണ്ട്.

പുഷ്പ 2 ദ റൂള്‍ ഏഷ്യാനെറ്റിൽ ഏപ്രിൽ 13 ഞാറാഴ്ച വൈകുന്നേരം 6.30 മുതൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു .

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment