സ്റ്റാർ സിംഗര്‍ സീസൺ 10 മെഗാലോഞ്ച് ഇവന്റ് ഏഷ്യാനെറ്റിൽ – മാർച്ച് 29 , 30 തീയതികളിൽ രാത്രി 7 മണിമുതൽ

മലയാളികൾക്ക് നിരവധി സംഗീതപ്രതിഭകളെ നൽകിയ, സ്റ്റാർ സിങ്ങറിന്റെ പത്താമത് സീസണിന്റെ മെഗാലോഞ്ച് ഇവന്റ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

ഏഷ്യാനെറ്റ്‌ മാർച്ച് 29 , 30 തീയതികളിൽ രാത്രി 7 മണിമുതൽ സ്റ്റാർ സിംഗര്‍ സീസൺ 10 മെഗാലോഞ്ച് സംപ്രേക്ഷണം ചെയ്യുന്നു

Star Singer Season 10 Launch Event
Star Singer Season 10 Launch Event

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ഓഡിഷനുകളിൽ പങ്കെടുത്ത 6000- ൽ അധികം പേരിൽ നിന്നും തിരഞ്ഞെടുത്ത 35 പേരാണ് മെഗാലോഞ്ച് ഇവന്റിൽ, തങ്ങളുടെ സ്റ്റാർ സിംഗര്‍ സീസൺ 10 – ലെ മത്സരാർഥിയാകാനുള്ള അവസാന കടമ്പക്കായി മാറ്റുരയ്ക്കുന്നത്. മെഗാലോഞ്ചിന്റെ ഔദ്യോഗികമായ ഉദ്‌ഘാടനം ദീപം തെളിയിച്ച് സംഗീതസംവിധായകരായ ജെറി അമൽ ദേവും ഔസേപ്പച്ചനും ഗാനരചയിതാവ് ഷിബു ചക്രവർത്തിയും സ്റ്റാർ സിങ്ങർ സീസൺ 10 ന്റെ ജഡ്ജസായ കെ എസ് ചിത്രയും വിധു പ്രതാപും സിത്താരയും ഏഷ്യാനെറ്റ് ചാനൽ ഹെഡ് കിഷൻ കുമാറും ചേർന്ന് നിർവഹിച്ചു.

പ്രശസ്ത ചലച്ചിത്രതാരങ്ങളായ മഞ്ജു വാരിയരും ഭാവനയും മെഗാലോഞ്ചിൽ വിശിഷ്‌ടാഥിതികളായി എത്തി. മിഥുനും വർഷയുമായിരുന്നു ഈ ഇവെന്റിന്റെ അവതാരകർ.

ടീച്ചറമ്മ , ഏഷ്യാനെറ്റിൽ ഏപ്രിൽ 7, 2025 മുതൽ തിങ്കൾ മുതൽ ഞായർ വരെ രാത്രി 8 മണിക്ക്

സ്റ്റാർ സിംഗര്‍ സീസൺ 10 മെഗാലോഞ്ച് ഇവന്റ് ഏഷ്യാനെറ്റിൽ മാർച്ച് 29 , 30 ( ശനി , ഞായർ ) തീയതികളിൽ രാത്രി 7 മണിമുതൽ സംപ്രേക്ഷണം ചെയ്യുന്നു. മലയാളികൾ ഏറേ കാത്തിരുന്ന സ്റ്റാർ സിങ്ങർ സീസൺ 10 – ന്റെ എപ്പിസോഡുകൾ ഏപ്രിൽ 5 മുതൽ ശനി , ഞായർ ദിവസങ്ങളിൽ രാത്രി 9 മണിക്ക് സംപ്രേക്ഷണം ചെയ്യും.


സ്റ്റാർ സിങ്ങർ സീസൺ 10 കേരളം പാടുന്നു ” – എന്ന ടാഗ് ലൈനിനെ അന്വർത്ഥമാക്കുന്ന രീതിയിൽ കേരളം മുഴവൻ ഇപ്പോൾ സംഗീതമാമാങ്കം.കേരളത്തിന്റെ വിവിധ കോഫി ഷോപ്പുകളിൽ കോഫിക്കും ചായക്കും ഒപ്പം ഇനി സംഗീതം ആസ്വദിക്കുന്നതിനൊപ്പം പാടുന്നതിനും കഴിയും.

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment