വിസ്മയിപ്പിക്കുന്ന ഓണപരിപാടികളുമായി ഏഷ്യാനെറ്റ്
അനുദിനം വളരുന്ന ആത്മബന്ധവുമായി വൈവിധ്യമാർന്ന ഓണപരിപാടികളുടെ ദൃശ്യവിരുന്നൊരുക്കി ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. പ്രശസ്തതാരങ്ങളുടെ അഭിമുഖങ്ങൾ , മെഗാ സ്റ്റേജ് ഇവെന്റുകൾ , ടെലിവിഷൻ താരങ്ങളുടെ ഓണാഘോഷങ്ങൾ , ടെലിഫിലിമുകൾ , സംഗീതവിരുന്നുകൾ , കോമഡി സ്‌കിറ്റുകൾ , ഓണം കുക്കറി ഷോ , ഓണപ്പാട്ടുകൾ , ചലച്ചിത്രങ്ങളുടെ വേൾഡ് പ്രീമിയർ റിലീസുകൾ തുടങ്ങി നിരവധി പരിപാടികളുമായി ഏഷ്യാനെറ്റ് പ്രേക്ഷകർക്കൊപ്പം ഓണം ആഘോഷിക്കാനെത്തുന്നു.
ഉത്രാടം
ഓഗസ്റ്റ് 20 , ഉത്രാടദിനത്തിൽ രാവിലെ 9 മണിക്ക് തെന്നിന്ത്യൻ താരം ആര്യയും ടെഡി ബിയറും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം ” ടെഡി ” യും ഉച്ചക്ക് 12 മണിക്ക് ഓണവിഭവങ്ങൾ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്ന ” ഓണരുചിമേളവും ” 12.30 നു മെഗാസ്റ്റാർ മമ്മൂട്ടിയും ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാരിയരും ഒന്നിക്കുന്ന ചലച്ചിത്രം ” ദി പ്രീസ്റ് ” ഉം , കുഞ്ചാക്കോ ബോബനും ജോജു ജോർജും നിമിഷ സജയനും പ്രധാനകഥാപാത്രങ്ങളാകുന്ന ചലച്ചിത്രം ” നായാട്ട് ” ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ വൈകുന്നേരം 4 മണിക്കും, 6.30 മുതൽ രാത്രി 11 മണി വരെ സസ്നേഹം , സാന്ത്വനം , ‘അമ്മ അറിയാതെ , കുടുംബവിളക്ക് , തൂവൽ സ്പർശം , മൗനരാഗം , കൂടെവിടെ , പാടാത്തപൈങ്കിളി , മാന്ത്രികം എന്നീ ജനപ്രിയപരമ്പരകളും പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു .
തിരുവോണം
ഓഗസ്റ്റ് 21 , തിരുവോണദിനത്തിൽ രാവിലെ 8.30 നു കോമഡി സ്കിറ്റ് ” മാവേലി കേരളത്തിൽ ” ഉം 9 മണിക്ക് നടനവിസ്മയം മോഹൻലാലും മീന , ആശ ശരത് , മുരളി ഗോപി , സിദ്ദിഖ് തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളായ ചലച്ചിത്രം ” ദൃശ്യം 2 ” ഉം, ബിഗ് ബോസ്സ് മത്സരാര്ഥികള്ക്കൊപ്പം മോഹൻലാൽ , കെ സ് ചിത്ര , ഉണ്ണി മേനോൻ , സൂരജ് വെഞ്ഞാറമൂട് , അനു സിത്താര , ദുര്ഗ കൃഷ്ണൻ , സാനിയ അയ്യപ്പൻ , ടിനി ടോം , ധർമജൻ , സജു നവോദയ ,പ്രജോദ് കലാഭവൻ , തെസ്‌നി ഖാൻ , വീണ നായർ , ആര്യ , സ്വാസ്തിക തുടങ്ങിയവർ പങ്കെടുത്ത മെഗാ സ്റ്റേജ് ഇവന്റ് ” ഓണവില്ല് : ബിഗ് ബോസ് മാമാങ്കം ” ഉച്ചക്ക് 12.30 നും വൈകുന്നേരം 4 മണിക്ക് മെഗാസ്റ്റാർ മമ്മൂട്ടി മുഖ്യമന്ത്രി വേഷത്തിൽ എത്തുന്ന പൊളിറ്റിക്കൽ ഡ്രാമ മൂവി ” 1 ( one )” ഉം , രാത്രി 7 മണി മുതൽ 10.30 വരെ സാന്ത്വനം , ‘അമ്മ അറിയാതെ , കുടുംബവിളക്ക് , തൂവൽ സ്പർശം , മൗനരാഗം , കൂടെവിടെ , പാടാത്തപൈങ്കിളി എന്നീ പ്രേക്ഷകപ്രീയ പരമ്പരകളും സംപ്രേക്ഷണം ചെയ്യുന്നു.
അവിട്ടം
ഓഗസ്റ്റ് 22 , അവിട്ടംദിനത്തിൽ രാവിലെ 9 മണിക്ക് സുരേഷ് ഗോപി , ദിലീപ് , ജയസൂര്യ തുടങ്ങി 80-ൽ പരം കലാകാരൻമാർ ഒന്നിച്ച മെഗാ സ്റ്റേജ് ഇവന്റ് ” കോമഡി മാമാങ്കവും , ഉച്ചക്ക് 1 മണിക്ക് ഫഹദ് ഫാസിൽ ചിത്രം ” ജോജി ” യും വൈകുന്നേരം 4 മണിക്ക് ” ഓണവില്ല് : ബിഗ് ബോസ് മാമാങ്കവും ” 5 മണിക്ക് തെന്നിന്ത്യൻ താരം തൃഷ കേന്ദ്രകഥാപാത്രമാകുന്ന ചലച്ചിത്രം ” പരമപദം വിളയാട്ട് ” ഉം രാത്രി 8 മണിക്ക് പ്രണയാർദ്രപരമ്പര ” മൗനരാഗവും ” 9 മണിക്ക് പെൺകരുത്തിന്റെ പ്രതീകമായ പരമ്പര ” കൂടെവിടെയും ” സംപ്രേക്ഷണം ചെയ്യുന്നു.
ഏഷ്യാനെറ്റ് പ്ലസ് , ഏഷ്യാനെറ്റ് മൂവീസ് എന്നീ ചാനലുകളിൽ സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളുടെ സ്പെഷ്യൽ ഷോകളും ഈ ഓണക്കാലത്ത് പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നു .