എഷ്യാനെറ്റ് ഫിലിം അവാര്‍ഡുകള്‍ സമ്മാനിച്ചു – മികച്ച നടന്‍ മോഹന്‍ലാല്‍

പാര്‍വതി മികച്ച നടി, മോഹന്‍ലാല്‍ നടന്‍ – എഷ്യാനെറ്റ് ഫിലിം അവാര്‍ഡ്‌ ജേതാക്കള്‍

എഷ്യാനെറ്റ് ഫിലിം അവാര്‍ഡുകള്‍
മലയാളം ചാനല്‍ അവാര്‍ഡ്‌ നിശകള്‍

മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്ന അഭിനേതാക്കള്‍, സാങ്കേതിക വിദഗ്ധര്‍ ഇവരെ ആദരിക്കുന്നതിനായി ഏഷ്യാനെറ്റ്‌ ചാനല്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള ഫിലിം അവാര്‍ഡ്‌ ഇന്നലെ കൊച്ചിയില്‍ നടത്തപ്പെട്ടു. 22ആമത് ഏഷ്യാനെറ്റ്‌ ഫിലിം അവാര്‍ഡ്‌ 2020 പരിപാടി ചാനല്‍ ഉടന്‍ സംപ്രേക്ഷണം ചെയ്യും. എഷ്യാനെറ്റ് ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് നടന്‍ മോഹന്‍ലാലിന് ലഭിച്ചു, ലൂസിഫര്‍, ഇട്ടിമാണി മെയിഡ് ഇന്‍ ചൈന എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങള്‍ക്കാണ് ലാല്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. ക്രിട്ടിക്‌സ് ചോയിസ് ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് സുരാജ് വെഞ്ഞാറമൂട് സ്വന്തമാക്കി. നടന്‍ മമ്മൂട്ടിയും ചടങ്ങില്‍ ആദരിക്കപ്പെട്ടു, മോഹന്‍ലാല്‍ അഭിനയിച്ച അറബികടലിന്‍റെ സിംഹം മരക്കാർ സിനിമയുടെ പ്രമോഷനും ഇതിന്റെ ഭാഗമായി നടന്നു.

ജേതാക്കള്‍

മരക്കാർ - അറബികടലിന്‍റെ സിംഹം
മരക്കാർ – അറബികടലിന്‍റെ സിംഹം

ബെസ്റ്റ് ആക്ടര്‍ – മോഹന്‍ലാല്‍ (ലൂസിഫര്‍, ഇട്ടിമാണി മെയ്ഡ് ഇന് ചൈന)
ബെസ്റ്റ് ആക്ട്രസ് – പാർവതി തിരുവോത്ത് (ഉയരെ)
സംവിധായകന്‍ – പ്രിത്വിരാജ് സുകുമാരൻ (ലൂസിഫര്‍)
പിന്നണി ഗായിക – ബോംബെ ജയശ്രീ (മാമാങ്കം)
മികച്ച മലയാള ചലച്ചിത്രം – ഉയരെ
മികച്ച സ്വഭാവ നടി – രജീഷ വിജയൻ (ജൂൺ,ഫൈനൽസ്,സ്റ്റാൻഡ് അപ്പ്)
യൂത്ത് ഐക്കണ്‍ – ഉണ്ണി മുകുന്ദൻ (മാമാങ്കം)
ക്രിട്ടിക്‌സ് ചോയിസ് ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് – സുരാജ് വെഞ്ഞാറമൂട് (ഫൈനൽസ്, വികൃതി , ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർ.5.25)
ഗോള്‍ഡന്‍ സ്റ്റാര്‍ – നിവിന്‍ പോളി (ലവ് ആക്ഷന്‍ ഡ്രാമ )
പെര്‍ഫോമര്‍ ഓഫ് ദി ഇയര്‍ – ആസിഫ് അലി (വിജയ് സൂപ്പറും പൗർണമിയും, ഉയരെ , അണ്ടര്‍ വേള്‍ഡ് , കെട്ടിയോൾ ആണെന്റെ മാലാഖ )

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment