ഏപ്രിൽ 6 , 7 തീയതികളിൽ വൈകുന്നേരം 7 മണി മുതൽ ഏഷ്യാനെറ്റ് ഫിലിം അവാർഡ്‌സ് 2019 സംപ്രേഷണം
കഴിഞ്ഞ വർഷത്തെ മലയാള സിനിമയെ അനുമോദിക്കാൻ ഒരുക്കിയ ഏഷ്യാനെറ്റ് ഫിലിം അവാർഡ്‌സ് കളമശ്ശേരി ഫാക്ട് ഗ്രൗണ്ടിൽ മാർച്ച് 20ന് അരങ്ങേറി.കഴിഞ്ഞ വർഷത്തെ പ്രകടനങ്ങൾക്ക് മോഹൻലാൽ മികച്ച നടനായും, മഞ്ജു വാരിയർ മികച്ച നടിയായും, ടോവിനോ തോമസ് പെർഫോർമർ ഓഫ് ദി ഇയർ ആയും തിരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ വർഷത്തെ ജനപ്രിയ നടനായി പൃഥ്വിരാജ്, ജനപ്രിയ നടിയായി ഐശ്വര്യ ലക്ഷ്‌മി, മികച്ച സിനിമയായി സുഡാനി ഫ്രം നൈജീരിയ, ഗോൾഡൻ സ്റ്റാറായി ജയറാം, പോപുലർ തമിഴ് നടിയായി തൃഷ, മികച്ച വില്ലനായി റഹ്മാൻ, പോപ്പുലർ സിനിമയായി കായംകുളം കൊച്ചുണ്ണി മികച്ച സംവിധായകനായി ലിജോ ജോസ് , സ്വഭാവനടനായി സൂരജ് വെഞ്ഞാറമൂട് .
സ്വഭാവനടിയായി അനുശ്രീ , സഹനടനായി സിദ്ദിഖ് , സഹനടിമാരായി സാവിത്രി , സരസ , ഹാസ്യനടനായി ഹരീഷ് കണാരൻ , പുതുമുഖതാരങ്ങളായി കാളിദാസ് ജയറാം , നീതു പിള്ള , താരജോഡി ഷൈൻ നിഗം-നിമിഷ സജയൻ , തിരക്കഥാകൃത്തായി ശ്രീനിവാസൻ , ഗാനരചയിതാവായി ബി കെ ഹരിനാരായണൻ , സംഗീത സംവിധായകനായി എം ജയചന്ദ്രൻ , പിന്നണി ഗായകനായി വിജയ് യേശുദാസ് , ചിത്രസംയോജകനായി വിവേക് ഹർഷൻ , സ്പെഷ്യൽ ജൂറി അവാർഡുകൾ ഉർവശി , ജോജു ജോർജ് എന്നിവരും പുരസ്‌ക്കാരങ്ങൾക്ക് അർഹരായി.
വിജയികള്‍
മലയാള സിനിമയുടെ എല്ലാ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ. ശ്രീകുമാരൻ തമ്പിയെ ലൈഫ് ടൈം അചീവ്മെന്റ് അവാർഡ് നൽകി ഏഷ്യാനെറ് ആദരിച്ചു.മാർച്ച് 28നു റിലീസ് ചെയ്യുന്ന പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫർ സിനിമയുടെ ട്രെയ്‌ലർ ലോഞ്ച് ആയിരുന്നു. ഏഷ്യാനെറ്റ് എംഡി കെ മാധവനാണ് ട്രെയ്‌ലർ ലോഞ്ച് നിർവഹിച്ചത്.
മോഹൻലാൽ, സംവിധായകൻ പൃഥ്വിരാജ്, മഞ്ജു വാരിയർ, ടോവിനോ തോമസ്, മുരളി ഗോപി, പ്രൊഡ്യൂസർ ആന്റണി പെരുമ്പാവൂർ എന്നിവർ ലൂസിഫർ ട്രെയ്‌ലർ ലോഞ്ചിൽ പങ്കെടുത്തു. തമിഴകം കൂടാതെ മലയാളക്കരയും ഏറ്റെടുത്ത പേരൻബ് സിനിമയെ അവാർഡ് നിശയിൽ ആദരിച്ചു. മലയാള സിനിമയുടെ അഭിമാനമായ മമ്മൂട്ടിയും പേരൻമ്പിലെ മറ്റു താരങ്ങളും അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു..
ഏഷ്യാനെറ്റ് ഫിലിം അവാർഡ്‌സ് 2019 നിശ സമ്പന്നമാക്കിയത് അനു സിതാര, ഇഷാ തൽവാർ, ഷംന കാസിം, ദുർഗ കൃഷ്ണ, നിഖിലാ വിമൽ, ഷെയ്ൻ നിഗം, അനീഷ് റഹ്മാൻ, ഹണി റോസ്, പ്രയാഗ മാർട്ടിൻ തുടങ്ങിയവർ അവതരിപ്പിച്ച നൃത്ത വിസ്മയങ്ങളും സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, സാജു നവോദയ, ജോണി ആന്റണി, രാജാമണി, രേണു സൗന്ദർ, സ്നേഹ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരുങ്ങിയ കോമഡി സ്കിറ്റുകളും, സ്റ്റീഫൻ ദേവസിയും ലോകപ്രശസ്ത ബിക്രം ഘോഷും ചേർന്നൊരുക്കിയ ജുഗൽബന്ദിയും ആയിരുന്നു..
ഏഷ്യാനെറ്റ് ഫിലിം അവാർഡ്‌സ് 2019 ഏപ്രിൽ 6 , 7 തീയതികളിൽ വൈകുന്നേരം 7 മണി മുതൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു .