മികച്ച തുടക്കവുമായി നീയും ഞാനും സീ കേരളം സീരിയല്‍
കേരള ടിവി പ്രേക്ഷകര്‍ക്കായി സീ അവതരിപ്പിച്ച ഏറ്റവും പുതിയ സീരിയല്‍ നീയും ഞാനും മികച്ച തുടക്കമാണ് നേടിയിരിക്കുന്നത് (1.30 TVR), സ്വാതി നക്ഷത്രം ചോതിയടക്കമുള്ള പരിപാടികള്‍ക്കുണ്ടായ സമയമാറ്റം ചാനലിന്റെ മൊത്തം റേറ്റിംഗ് പ്രകടനത്തെയും കാര്യമായി സ്വാധിനിച്ച കാഴ്ചയാണ്. ഷിജു , സുസ്മിത എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന പരമ്പര പുതുമയുള്ള ഒരു വിഷയമാണ് പറയുന്നത്. രവി വര്മ്മന് എന്ന വ്യവസായ പ്രമുഖനും അദ്ധേഹത്തേക്കാള്‍ പ്രായത്തില്‍ ഒരുപാടു വ്യത്യാസമുള്ള ശ്രീലക്ഷ്മിയുമായുള്ള ബന്ധമാണ് സീരിയലിന്റെ ഇതിവൃത്തം.
കുംകും ഭാഗ്യയുടെ മലയാളം മൊഴിമാറ്റം, സിന്ധൂരം പുതിയ സമയക്രമത്തിലേക്ക് മാറ്റ പെട്ടിട്ടും പ്രേക്ഷപിന്തുണയില് മികച്ചു നില്ക്കുന്നു. സത്യ എന്ന പെണ്‍കുട്ടി , ചെമ്പരത്തി , കബനി, പൂക്കാലം വരവായി, സുമംഗലി ഭവ, മലയാളം റിയാലിറ്റി ഷോ സരിഗമപ എന്നിവയ്ക്കും നല്ല റേറ്റിംഗാണ് ലഭിച്ചിരിക്കുന്നത്. പോയ വാരത്തെ റേറ്റിംഗ്, ഈ ആഴ്ച നേടിയ പോയിന്റ് ഇവ താഴെ നിന്നും മനസിലാക്കാം. മഞ്ജു വാര്യർ പ്രധാന വേഷത്തില്‍ എത്തിയ പ്രതി പൂവൻ കോഴി സിനിമയുടെ പ്രീമിയര്‍ ഷോ ചാനലില്‍ ഉടനെ ഉണ്ടാകും. നിവിന്‍ പോളി നായകനായ മൂത്തോന് സിനിമയുടെ സംപ്രേക്ഷണ അവകാശവും സീ കേരളം സ്വന്തമാക്കിയിരുന്നു.
സീരിയല്‍ റേറ്റിംഗ്
പരമ്പര/ഷോ | ആഴ്ച്ച | |
6 | 5 | |
സിന്ദൂരം | 1.26 | 1.50 |
ചെമ്പരത്തി | 2.41 | 2.80 |
സ്വാതി നക്ഷത്രം ചോതി | 0.89 | 0.92 |
സത്യ എന്ന പെണ്‍കുട്ടി | 2.04 | 2.36 |
കബനി | 1.44 | 1.31 |
പൂക്കാലം വരവായി | 1.63 | 2.01 |
സുമംഗലി ഭവ | 0.95 | 0.99 |
നീയും ഞാനും | 1.30 | ലഭ്യമല്ല |
സരിഗമപ കേരളം | 1.38 | 1.82 |