ബാര്‍ക്ക് ഏറ്റവും പുതിയ മലയാളം റേറ്റിംഗ് ചാര്‍ട്ട്
പോയ വാരത്തെ (8-14 ഫെബ്രുവരി) വരെയുള്ള കാലയളവിലെ റ്റിആര്‍പ്പി പ്രകടനമാണ് ഇന്ന് പുറത്തു വന്നിരിക്കുന്നത്. ഏഷ്യാനെറ്റ് ഒന്നാം സ്ഥാനത്ത് അചഞ്ചലമായി തുടരുകയാണ്, മഴവില്‍ മനോരമ വീണ്ടും രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചു. ഫ്ലവേര്‍സ് ടിവിക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവരുന്നു. സൂര്യ ടിവി, സീ കേരളം, കൈരളി ടിവി , അമൃത ടിവി എന്നിങ്ങനെയാണ് മറ്റു ചാനലുകളുടെ ടോപ് ചാര്‍ട്ടിലെ സ്ഥാനക്രമം. സീ കേരളം പുതുതായി ആരംഭിച്ച നീയും ഞാനും സീരിയലിന്റെ ആദ്യ വാര പ്രകടനം ലഭ്യമായിട്ടുണ്ട്.
ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് സംപ്രേക്ഷണം ഈ ആഴ്ച നടക്കുകയാണ്, പതിവ് പോലെ മികച്ച റേറ്റിംഗ് ഏഷ്യാനെറ്റ് ഈ പരിപാടിയില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്. സൂര്യടിവിയുടെ ആകാശഗംഗ 2 പ്രീമിയര്‍ ഷോ എത്രത്തോളം പ്രേക്ഷകരെ സ്വാധീനിച്ചു എന്നറിയാന്‍ ബാര്‍ക്ക് 8-ആം ആഴ്ച മലയാളം റേറ്റിംഗ് റിപ്പോര്‍ട്ട് വരെ കാത്തിരിക്കേണ്ടി വരും. ഹോട്ട് സ്റ്റാര്‍ ആപ്പ് വഴിയുള്ള മലയാളം സീസണ് 2 ബിഗ്ഗ് ബോസ്സ് ഓണ്‍ലൈന്‍ വോട്ടിംഗ് പ്രേക്ഷകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.
റേറ്റിംഗ്
ചാനല്‍ | ആഴ്ച | ||
6 | 5 | 4 | |
ഏഷ്യാനെറ്റ് | 1021 | 988 | 989 |
മഴവില്‍ മനോരമ | 259 | 261 | 271 |
ഫ്ലവേര്‍സ് | 253 | 243 | 250 |
സൂര്യാ ടിവി | 198 | 201 | 237 |
സീ കേരളം | 194 | 200 | 209 |
കൈരളി ടിവി | 109 | 111 | 117 |
ഏഷ്യാനെറ്റ് പ്ലസ് | ലഭ്യമല്ല | 129 | ലഭ്യമല്ല |
ഏഷ്യാനെറ്റ് മൂവിസ് | ലഭ്യമല്ല | 154 | ലഭ്യമല്ല |
സൂര്യാ മൂവിസ് | ലഭ്യമല്ല | 124 | ലഭ്യമല്ല |
അമൃത ടിവി | 41 | 50 | 47 |
ചാനല്‍ പരിപാടികള്‍
എല്ലാ ആഴ്ചകളിലും ചാനലുകള്‍ നേടുന്ന മൊത്തം പോയിന്റുകള്‍ ആണിത്, ഇതില്‍ മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്. പ്രീമിയര്‍ സിനിമകള്‍, മെഗാ ഷോകള്‍, സീരിയലുകള്‍ നേടുന്ന ജനപ്രീതി ഇവ മൊത്തം മലയാളം റേറ്റിംഗ് പ്രകടനത്തെ ബാധിക്കും. കാലാവസ്ഥ , ഇന്ത്യന്‍ ടീം പങ്കെടക്കുന്ന ക്രിക്കറ്റ് മത്സരങ്ങള്‍ ഇവയൊക്കെ മൊത്തം പോയിന്റ് നിലയില്‍ കാര്യമായ ഇടിവ് നല്‍കാറുണ്ട്. ഏഷ്യാനെറ്റ് 900-1000 പോയിന്റ് നേടുമ്പോള്‍ രണ്ടാം സ്ഥാനം, മൂന്നാം സ്ഥാനം വരുന്ന ചാനലുകള്‍ 300 ഇല് താഴെയാണ് നേടുക, ഫ്ലവേര്‍സ് ടിവിയും മഴവില്‍ മനോരമയും തമ്മില്‍ രണ്ടാം സ്ഥാനത്തിനു വേണ്ടി ശക്തമായ മത്സരം നടത്തുന്നു. ഉപ്പും മുളകും, ടോപ്പ് സിംഗര്‍ പരിപാടികള്‍ ഫ്ലവേര്‍സ് റ്റിആര്പ്പിയില് കാര്യമായ സംഭാവനകള്‍ നല്കുന്നു.