സീ കേരളം റിയാലിറ്റി ഷോ സരിഗമപ മലയാളം
കൊച്ചി: ഏറെ പുതുമയോടെത്തിയ സീ കേരളം ചാനലിന്റെ സംഗീത റിയാലിറ്റി ഷോയായ സരിഗമപ സോഷ്യൽ മീഡിയയിലും ഹിറ്റായി മാറുന്നു. ഫേസ്ബുക്കിൽ മാത്രം സ രി ഗ മ പയുടെ 26 വീഡിയോകൾ ഇതിനോടകം തന്നെ പത്തുലക്ഷം പേര് കണ്ടു കഴിഞ്ഞു. ചാനലിനെ കാഴ്ചക്കാർ ഏറ്റെടുത്തു എന്നതിന്റെ തെളിവാണെന്ന് ഇതെന്ന് സീ കേരളം ടീം പറഞ്ഞു. സരിഗമപയിലെ പങ്കെടുക്കുന്ന മത്സാരാർത്ഥികളുടെ മികച്ച പെർഫോമൻസിന്റെ വീഡിയോകളാണ് ഇതിൽ ഭൂരിഭാഗവും. ഇതിനോടൊപ്പം തന്നെ അതിഥികളായെത്തിയ നടിയും ഗായികയുമായ മഡോണ സെബാസ്റ്റ്യൻ, നടൻ ഷെയിൻ നിഗം എന്നിവരുടെയും എപ്പിസോഡുകളും വലിയ ഹിറ്റായി മാറിക്കൊണ്ടിരിക്കുന്നു .
മലയാളത്തിലെ മികച്ച സംഗീത റിയാലിറ്റി ഷോയായി മാറാൻ ചുരുങ്ങിയ സമയം കൊണ്ട് സരിഗമപക്കായിട്ടുണ്ട്. അതിന്റെ തെളിവാണ് സോഷ്യൽ മീഡിയയിൽ സീ കേരളം നേടിയെടുത്ത സ്ഥാനമെന്ന് സീ കേരളം ടീം പറഞ്ഞു. ആദ്യമായാണ് കേരളത്തിൽ പ്രായഭേദമെന്യേ ഏതൊരാൾക്കും പങ്കെടുക്കാവുന്ന ഒരു റിയാലിറ്റി ഷോ വരുന്നത്. കൗമാരക്കാർമുതൽ മുതിർന്നവർ വരെ ഒരേ മനസോടെയാണ് ഇവിടെ മത്സരിക്കുന്നതെന്നും. ഇത് ഈ ഷോയെ വേറിട്ടതാക്കുന്നു. മാത്രവുമല്ല പങ്കെടുത്ത മിക്ക മത്സരാർത്ഥികളും സിനിമകളിൽ പാടി എന്നത് സ രി ഗ മ പ യുടെ വിജയമാണ്.
ഈ വര്ഷം ഏപ്രിൽ 6 നാണു സീ കേരളം സരിഗമപ ആരംഭിക്കുന്നത്. പ്രശസ്ത പിന്നണി ഗായിക സുജാതയും, സംഗീത സംവിധായകരായ ഗോപി സുന്ദറും ഷാൻ റഹ്മാനുമാണ് വിധികർത്താക്കൾ. ഗ്രാൻഡ് ജൂറി വിഭാഗവും ഈ ഷോയെ വ്യത്യസ്തമാക്കുന്നു.