മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് പൊൻമാൻ ജിയോ ഹോട്ട്സ്റ്റാർ സ്ട്രീം ചെയ്യുന്നത്.
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസ്, ജിയോ ഹോട്ട്സ്റ്റാറില് പൊൻമാൻ
ജി.ആർ. ഇന്ദുഗോപന്റെ “നാലഞ്ചു ചെറുപ്പക്കാർ” എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ഡാർക്ക് കോമഡി ചിത്രമായ പൊൻമാൻ മാർച്ച് 14 മുതൽ ജിയോ ഹോട്ട്സ്റ്റാർ-ൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. ജി.ആർ. ഇന്ദുഗോപനും ജസ്റ്റിൻ മാത്യുവും ചേർന്ന് രചിച്ച ഈ കോമഡി – ഡ്രാമ സംവിധാനം ചെയ്തിരിക്കുന്നത് ജോതിഷ് ശങ്കർ ആണ്. അജിത് വിനായക് ഫിലിംസിന്റെ ബാനറിൽ വിനായക് അജിത്ത് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ബേസിൽ ജോസഫ്, സജിൻ ഗോപു, ലിജോമോൾ ജോസ്, ആനന്ദ് മന്മഥൻ, ദീപക് പറമ്പോൾ, സന്ധ്യ രാജേന്ദ്രൻ, രാജേഷ് ശർമ്മ, കിരൺ പീതാംബരൻ, റെജു ശിവദാസ്, ജയ കുറുപ്പ്, മിഥുൻ വേണുഗോപാൽ, തങ്കം മോഹൻ, ഷൈലജ പി. അമ്പു എന്നിവർ ഈ ഡാർക്ക് കോമഡി ഡ്രാമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Story
കേരളത്തിലെ സ്ത്രീധന പ്രശ്നത്തെ രസകരമായി അവതരിപ്പിക്കുന്ന കോമഡി ഡ്രാമയാണ് പൊന്മാൻ. സമ്പാധിക ബുദ്ധിമുട്ട് നേരിടുന്ന സ്റ്റെഫിയുടെ കുടുംബത്തിന് മരിയാനോയുമായുള്ള വിവാഹത്തിനായി അജേഷ് ഭരണങ്ങൾ അഡ്വാൻസായി കൊടുക്കുന്നതോടെയാണ് കഥ ആരംഭിക്കുന്നത്.
എന്നാൽ വിവാഹത്തിനുശേഷം പണം നൽകാനോ, സ്വർണ്ണം തിരികെ നൽകാനോ കഴിയാതെ വന്നപ്പോൾ, അജേഷ് (ബേസിൽ ജോസഫ്) അത് വീണ്ടെടുക്കാൻ നടത്തുന്ന ശ്രമങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. വൈവിധ്യമാർന്ന കഥാമുഹൂർത്തങ്ങൾ, പ്രേക്ഷകരെ രസിപ്പിക്കുന്ന കഥാരീതി, ഒട്ടേറെ പുതുമുഖങ്ങളും പ്രത്യേകതകളും നിറഞ്ഞ കഥാപാത്രങ്ങൾ എന്നിവ പൊന്മാനെ വേറിട്ട് നിർത്തുന്നു.
സാനു ജോൺ വർഗീസ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിൻ്റെ എഡിറ്റിങ് നിധിൻ രാജ് അരോളും സംഗീത സംവിധാനം ജസ്റ്റിൻ വർഗീസുമാണ്.
മനസ്സിനെ സ്പർശിക്കുന്ന കഥാമുഹൂർത്തങ്ങൾ കോർത്തിണക്കിയ ഈ ഡാർക്ക് കോമഡി ഡ്രാമ കാണാതെ പോകരുത്. മാർച്ച് 14 മുതലാണ് പൊൻമാൻ ജിയോ ഹോട്ട്സ്റ്റാർ സ്ട്രീമിംഗ് ആരംഭിക്കുന്നത്.