കുടുംബ ബന്ധങ്ങളുടെ ദൃഢതയും പരസ്പര ബന്ധങ്ങളുടെ സങ്കീർണ്ണതകളും എടുത്തുകാണിക്കുന്ന ജനപ്രിയ പരമ്പര ” സാന്ത്വനം 2 ” 200 എപ്പിസോഡുകൾ പൂർത്തിയാക്കി പ്രേക്ഷകഹൃദയങ്ങൾ കീഴടക്കുന്നു.
സങ്കീർണ്ണമായ കഥാഗതിയിലൂടെയും ചലനാത്മക കഥാപാത്രങ്ങളിലൂടെയും കടന്നുപോയ സാന്ത്വനം 2 – ന്റെ കഥ മറ്റൊരു വഴിത്തിരിവിലൂടെ കടന്നുപോകുന്നു.ആനന്ദിന്റെയും ശ്രീദേവിയുടെയും കല്യാണയൊരുക്കങ്ങളും കല്യാണവും തുടർന്ന് ശ്രീദേവിയുടെ വരവോടുകൂടി ഉണ്ടാകുന്ന സംഭവവികാസങ്ങളും പരമ്പരയെ പ്രേക്ഷകർ പ്രതീക്ഷിക്കാത്ത തലത്തിലേക്ക് കൊണ്ടുപോകുന്നു.
സാന്ത്വനം 2 ഏഷ്യാനെറ്റിൽ തിങ്കൾ മുതൽ ഞായർ വരെ രാത്രി 7 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു